നേപ്പാളിലെ ദാമനില്‍ മരിച്ച പ്രവീണ്‍ കെ നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടില്‍ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി

 


തിരുവനന്തപുരം: (www.kvartha.com 26.01.2020) നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച പ്രവീണ്‍ കെ നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടില്‍ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി.

ഞായറാഴ്ച രാവിലെ 10.45 മണിയോടെയാണ് മുഖ്യമന്ത്രി ചേങ്കോട്ടുകോണത്തെ 'രോഹിണി ഭവനി'ലെത്തിയത്. പ്രവീണിന്റെ അച്ഛന്‍ കൃഷ്ണന്‍ നായരെയും അമ്മ പ്രസന്നയെയും കണ്ട അദ്ദേഹം അവര്‍ക്കരികില്‍ അല്‍പനേരം ചെലവഴിച്ച് കൈപ്പിടിച്ചാശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.
മേയര്‍ കെ ശ്രീകുമാര്‍, പ്രവീണിന്റെ സഹോദരി പ്രസീത, സഹോദരി ഭര്‍ത്താവ് രാജേഷ്, മറ്റു ബന്ധുക്കള്‍ തുടങ്ങിയവര്‍ വീട്ടിലുണ്ടായിരുന്നു.

നേപ്പാളിലെ ദാമനില്‍ മരിച്ച പ്രവീണ്‍ കെ നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടില്‍ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി

നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ 15 അംഗ സംഘത്തിലുണ്ടായിരുന്ന പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവര്‍ റിസോര്‍ട്ടിലെ ഹീറ്ററില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  CM Pinarayi Vijayan Visited Praveen's house, Thiruvananthapuram, News, Chief Minister, Pinarayi vijayan, Facebook, Post, Visit, Home, Nepal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia