എം എല്‍ എമാര്‍ കരാറുകാരെയും കൂട്ടി തന്നെ കാണാന്‍ വരരുതെന്ന റിയാസിന്റെ പ്രതികരണം; സിപിഎമില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്ന് മുഖ്യമന്ത്രി
Oct 20, 2021, 20:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.10.2021) എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണത്തില്‍ സിപിഎമില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ അവലോകനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സംഭവത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ;
നേരത്തേയും വ്യത്യസ്ത അഭിപ്രായം ഇല്ല. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു. അതു പാര്‍ടി നിലപാടായിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞതിനെ വിമര്‍ശിച്ച് എ എന്‍ ശംസീര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നത് വസ്തുതയാണെന്നു വ്യക്തമാക്കിയ റിയാസ് എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു.
മറ്റു മണ്ഡലങ്ങളിലെ കരാറുകാരെയും കൂട്ടി വരേണ്ടതില്ലെന്നാണു താന്‍ പറഞ്ഞത്. സ്വന്തം മണ്ഡലത്തിലെ കരാറുകാരെയും കൂട്ടി എംഎല്‍എ വരുന്നതില്‍ തെറ്റില്ല. ചില എംഎല്‍എമാര്‍ മറ്റു മണ്ഡലങ്ങളില്‍ ഇടപെടുന്നതായും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയെ പിന്തുണച്ച് പാര്‍ടി ആക്ടിങ് സെക്രടെറി എ വിജരാഘവനും രംഗത്തെത്തിയിരുന്നു. മുഹമ്മദ് റിയാസ് പറഞ്ഞത് പാര്‍ടി നിലപാടാണെന്നും ശുപാര്‍ശയില്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നും സെക്രടെറി വിശദീകരിക്കുകയും ചെയ്തു.
Keywords: CM Pinarayi Vijayan supports minister PA Mohammed Riyas, Thiruvananthapuram, News, Pinarayi vijayan, Chief Minister, Press meet, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

