CM Pinarayi | 'അമ്മാതിരി കമന്റ് വേണ്ട'; മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍
Mar 6, 2024, 13:16 IST
തിരുവനന്തപുരം: (KVARTHA) മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. 'നല്ല ഉദ്ഘാടന പ്രസംഗത്തിന് നന്ദി' എന്ന് പറഞ്ഞതിനാണ് മുഖ്യമന്ത്രി അവതാരകയോട് ക്ഷോഭത്തോടെ സംസാരിച്ചത്.
നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച 'ഇന്‍സാഫി'ന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്ക് അവതാരക നന്ദിയറിയിച്ചത്.

പ്രസംഗത്തിനുശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകള്‍ കേട്ട് തിരിഞ്ഞുനിന്ന് ക്ഷുഭിതനാകുകയായിരുന്നു. 'അമ്മാതിരി കമന്റ് വേണ്ട, നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതി'യെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചത്.
ഇതും പറഞ്ഞ് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. മന്ത്രി വി അബ്ദുറഹിമാന്‍ ഉള്‍പെടെയുള്ളവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. ഉടന്‍തന്നെ അവതാരക റവന്യൂ മന്ത്രി കെ രാജനെ ആശംസ നേര്‍ന്ന് സംസാരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു.
Keywords: News, Kerala, Kerala-News, Malayalam-News, CM Pinarayi, Pinarayi Vijayan, Displeasure, Good Speech, Comment, Anger, Insaf Program, Social Media, Video, Viral, Thiruvananthapuram News, CM Pinarayi Vijayan Shows Displeasure at Good Speech Comment of Anger During Insaf Program.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.