SWISS-TOWER 24/07/2023

മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യമിട്ടുള്ള പ്രചാരണം തല്‍കാലം വേണ്ടെന്ന് സിപിഎം; അന്വേഷണം നല്ലനിലയില്‍ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.10.2021) പുരാവസ്തുവിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യമിട്ടുള്ള പ്രചാരണം തല്‍കാലം വേണ്ടെന്ന തീരുമാനവുമായി സിപിഎം. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സെക്രടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണിത്. 
Aster mims 04/11/2022

അന്വേഷണം നല്ലനിലയില്‍ പുരോഗമിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ലഭ്യമായ വിവരങ്ങള്‍ മാത്രം വച്ച് സുധാകരനെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് സമയമായിട്ടില്ലെന്നും അറിയിച്ചു. പൊലീസിനുണ്ടായ വീഴ്ചയടക്കം അന്വേഷണ പരിധിയിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യമിട്ടുള്ള പ്രചാരണം തല്‍കാലം വേണ്ടെന്ന് സിപിഎം; അന്വേഷണം നല്ലനിലയില്‍ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

സുധാകരനെതിരായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മതിയായ ശാസ്ത്രബോധമില്ലാത്തതിനാലാണ് സുധാകരന്‍ മോന്‍സന്റെ ചികിത്സ തേടിയതെന്നു മാത്രമായിരുന്നു നേരത്തേ സിപിഎം ആക്ടിങ് സെക്രടറി എ വിജയരാഘവന്റെ പ്രതികരണം.

Keywords:  CM Pinarayi vijayan says K Sudhakaran should not be targeted in monson case, CM Pinarayi Vijayan says K Sudhakaran should not be targeted in Monson case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia