രണ്ട് പെണ്‍കുട്ടികളെ കൊന്നവര്‍ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണമെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യം; വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുവാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി
Oct 28, 2019, 13:13 IST
തിരുവനന്തപുരം: (www.kvartha.com 28.10.2019) വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒടുവില്‍ സി ബി ഐ അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് ഉറപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ തന്നെ നിയോഗിക്കുമെന്നും, പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വാളയാര്‍ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇതോടെ സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
വാളയാറില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായ രീതിയില്‍ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ബോധപൂര്‍വമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതികളെ വെറുതെ വിടാന്‍ ഇടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പോലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് നിയമ, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഒമ്പതും പതിമൂന്നും വയസ്സായ കുട്ടികളെ കൊന്നവരെ രക്ഷിക്കാന്‍ സിപിഎം പ്രാദേശികനേതാക്കള്‍ ശ്രമിച്ചെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.
സര്‍ക്കാര്‍ കോടതിയില്‍ ഒരു ചുക്കും ചെയ്തില്ലെന്നും എംഎല്‍എ ഷാഫി പറമ്പില്‍ ആരോപിച്ചു. ശക്തമായ നടപടി മുമ്പും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നിട്ടും ഒരു ചുക്കും ചെയ്യാനായില്ല. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തില്‍ പോലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നു. മരണം ആത്മഹത്യയാക്കാന്‍ പോലീസ് തിടുക്കം കാണിച്ചെന്നും ഷാഫി ആരോപിച്ചു.
രണ്ടു പെണ്‍കുട്ടികളെ കൊന്നവര്‍ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണമെന്ന് പ്രതിപക്ഷം ചോദിച്ചു. കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രതികളെ പുറത്തിറക്കിയത് അരിവാള്‍ ചുറ്റിക പാര്‍ട്ടിയാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ തന്നെ പറയുന്നുവെന്നും ഷാഫി പറമ്പില്‍ എം എല്‍ എ കുറ്റപ്പെടുത്തി.
Keywords: CM Pinarayi Vijayan reaction on Walayar girls murder case in Niyamasabha, Thiruvananthapuram, News, Trending, Molestation, Minor girls, Death, Chief Minister, Pinarayi vijayan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.