സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്; രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളി, പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.05.2021) സംസ്ഥാനത്ത് പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത തെല്ലും കുറയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്; രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളി, പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി
Aster_MIMS അതേസമയം പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാന്‍ പ്രാദേശിക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. താഴേത്തട്ടിലെ നിരീക്ഷണവും പ്രതിരോധവും ബോധവല്‍ക്കരണവും പ്രധാനമാണ്. ഈ ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ നിറവേറ്റണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുതല സമിതികള്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളില്‍ കഴിയുന്ന രോഗികളെ സമിതികള്‍ കര്‍ശനമായി നിരീക്ഷിക്കണം. വാര്‍ഡുതല സമിതികള്‍ കാര്യക്ഷമമാക്കാന്‍ അലംഭാവം പാടില്ല. ചികിത്സാ സൗകര്യം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ അതിന് ഉടന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan press meet on Kerala Covid situation, Thiruvananthapuram, News, Chief Minister, Pinarayi vijayan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia