ശൈലജയെ ഒഴിവാക്കിയതില്‍ ദുരുദ്ദേശ്യമില്ല, സദുദ്ദേശ്യത്തോടെയാണ് നിലപാടെടുത്തത്, വിമര്‍ശനങ്ങളും സദുദ്ദേശ്യത്തോടെയെന്നും മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 19.05.2021) കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കിയതില്‍ ദുരുദ്ദേശ്യമില്ല, സദുദ്ദേശ്യത്തോടെയാണു നിലപാടെടുത്തത്, ഇതുസംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങളും സദുദ്ദേശ്യത്തോടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് കെ കെ ശൈലജയ്ക്കു മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത് .

ശൈലജയെ ഒഴിവാക്കിയതില്‍ ദുരുദ്ദേശ്യമില്ല, സദുദ്ദേശ്യത്തോടെയാണ് നിലപാടെടുത്തത്, വിമര്‍ശനങ്ങളും സദുദ്ദേശ്യത്തോടെയെന്നും മുഖ്യമന്ത്രി

അവര്‍ക്ക് മാത്രമായി പ്രത്യേക ഇളവ് വേണ്ട എന്നതു പാര്‍ടിയുടെ പൊതുതീരുമാനമാണ്. ലോകം ശ്രദ്ധിച്ച രീതിയില്‍ പ്രവര്‍ത്തിച്ചവരെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്നുപോലും ഒഴിവാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തീരുമാനമാണു കൂടുതല്‍ റിസ്‌ക് ഉണ്ടായിരുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷത്തിന് ഔചിത്യമില്ല. ഒന്നോ, രണ്ടോ പ്രതിനിധികളെയെങ്കിലും പ്രതിപക്ഷത്തിന് അയക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan on KK Shailaja's Ouster from Cabinet, Thiruvananthapuram, Pinarayi vijayan, Shailaja Teacher, Cabinet, Ministers, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia