Controversy | വേദിയില്‍നിന്ന് പിണങ്ങിപ്പോവുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ല, തനിക്കുണ്ടായ ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തത്; വിവാദത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി
Sep 23, 2023, 15:44 IST
കാസര്‍കോട്: (www.kvartha.com) ബേഡഡുക്ക ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി എന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വേദിയില്‍നിന്ന് പിണങ്ങിപ്പോവുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തനിക്കുണ്ടായ ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. പനയാല്‍ സിപിഎം ലോകല്‍ കമിറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് പിണറായി വിജയന്‍ വിവാദത്തെക്കുറിച്ചു വിശദീകരിച്ചത്.
അതിനിടെ, യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ് കുമാറിനെ പൊലീസ് പിടികൂടി കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് ഭയന്ന് പെരിയയിലൂടെ നടന്നു പോകുകയായിരുന്ന പ്രദീപ് കുമാറിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കാസര്‍കോട് ബേഡഡുക്ക ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു തീരുന്നതിനു മുന്‍പ് മെമന്റോ കൈമാറാന്‍ അനൗണ്‍സ്‌മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. 'ഞാന്‍ സംസാരിച്ച് കഴിഞ്ഞില്ല.. അയാള്‍ക്ക് ചെവിടും കേള്‍ക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല' എന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.
'ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു' എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ അനൗണ്‍സ്‌മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ഉപഹാര സമര്‍പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍ അതിനുനില്‍ക്കാതെയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.

Keywords: CM Pinarayi Vijayan explains about controversy over leaving the stage in anger, Kasaragod, News, Chief Minister, Pinarayi Vijayan, Politics, Controversy, Inauguration, Bank, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.