CM | സംസ്ഥാനത്ത് വികസനമൊന്നും നടക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍:   (www.kvartha.com) പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടില്‍ വികസനമുണ്ടാകുന്നതില്‍ എല്ലാവരും സന്തോഷിക്കുകയാണ്. എന്നാല്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രമാണ് പ്രയാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് നാടിന്റെ മാറ്റത്തില്‍ വിഷമം. കഴിയാവുന്നത്ര പിറകോട്ട് പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ് അത്തരക്കാരുടെ ചിന്ത. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാണ് സര്‍കാര്‍. വികസന പദ്ധതികള്‍ക്ക് നാടും നാട്ടുകാരും നല്ല പിന്തുണയാണ് സര്‍കാറിന് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപി എം വടക്കുമ്പാട് എസ് എന്‍ പുരം ബ്രാഞ്ചിന് നിര്‍മിച്ച ഇ എം എസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവര്‍ക്കുള്ള 600 രൂപ പെന്‍ഷനടക്കം മാസങ്ങളോളം അന്ന് കുടിശികയായിരുന്നു. യുഡിഎഫ് സര്‍കാര്‍ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാഷനല്‍ ഹൈവേ അതോറിറ്റിയും ഗെയിലും പവര്‍ ഗ്രിഡ് കോര്‍പറേഷനും ഇവിടെ ഒന്നും നടക്കില്ലെന്ന് കണ്ട് യുഡിഎഫ് കാലത്ത് ഓഫീസും പൂട്ടിപ്പോയി. എല്‍ഡിഎഫ് സര്‍കാര്‍ അധികാരത്തില്‍ വന്ന് ഏഴുവര്‍ഷം കൊണ്ട് നാടാകെ മാറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ദേശീയപാത വികസന പ്രവൃത്തി നടക്കുന്നത് എല്ലാവരും കാണുകയാണ്. ഗെയില്‍ പദ്ധതിയും എടമണ്‍ കൊച്ചി പവര്‍ ഹൈവേയും പൂര്‍ത്തിയാക്കി. ക്ഷേമ പെന്‍ഷന്‍ 1600 രൂപ കൃത്യമായി വിതരണം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM | സംസ്ഥാനത്ത് വികസനമൊന്നും നടക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി

എല്ലാമേഖലയിലും പുരോഗതി കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍കാറിന് സാധിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ മൂന്നരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. വ്യാവസായിക രംഗത്തും ഐടി മേഖലയിലും വലിയ കുതിപ്പാണ്. ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ കഴിഞ്ഞ എട്ടുമാസം കൊണ്ടുണ്ടായി. പുതിയ ഐടി പാര്‍കുകളിലൊന്ന് മട്ടന്നൂര്‍ വിമാനത്താവളത്തിനടുത്താണ്.

നാല് സയന്‍സ് പാര്‍കുകളിലൊന്നും മട്ടന്നൂര്‍ എയര്‍പോര്‍ടിന് സമീപമാണ് നിര്‍മിക്കുന്നത്. തീരദേശ -മലയോര ഹൈവേകളും കോവളം-ബേക്കല്‍ ജലപാതയുടെ നിര്‍മാണവും പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan criticized opposition Parties, Chief Minister, Pinarayi Vijayan, Politics, Criticism, Pension, Development, IT Park, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia