Criticized | കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ വിമര്‍ശനം
Nov 2, 2022, 17:36 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ പ്രസംഗം:
സര്‍വകലാശാലയിലെ മികവ് പലരെയും അസ്വസ്ഥരാക്കുന്നു. ആര്‍എസ്എസും സംഘപരിവാറുമാണ് ഇതിനു പിന്നില്‍. കേരളത്തിലെ വൈസ് ചാന്‍സലര്‍മാരെ (VC) പുറത്താക്കിയവര്‍ക്കു കേന്ദ്ര സര്‍വകലാശാലകളില്‍ സ്ഥിതിയെന്തെന്ന് അറിയില്ലേ? അകാദമിക മികവാണ്, അല്ലാതെ രാഷ്ട്രീയമല്ല വിസിമാരെ നിയമിക്കാന്‍ മാനദണ്ഡമാക്കിയത്.
ചാന്‍സലര്‍ പദവി ഭരണഘടനാപരമല്ല, മറിച്ച് സര്‍വകലാശാല നിയമം അനുവദിക്കുന്നതാണ്. വിസിക്കെതിരെ സര്‍വകലാശാല നിയമം അനുസരിച്ചേ നടപടി സ്വീകരിക്കാവൂ. ഗവര്‍ണറായിരുന്ന് ചാന്‍സലറുടെ പദവി സംരക്ഷിക്കാമെന്ന് കരുതരുത്.
ജുഡീഷ്യറിക്കും മീതേയാണ് എന്ന ഭാവമാണ് ഗവര്‍ണര്‍ക്ക്. ബിലു(Bill)കള്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പരസ്യനിലപാട് സ്വീകരിക്കുന്നു. മന്ത്രിയോടുള്ള പ്രീതി പിന്‍വലിക്കും എന്നും ഗവര്‍ണര്‍ പറയുന്നു. ഇതൊക്കെ ചെയ്യാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍kാര്‍ ഇവിടെയുണ്ട്. ഭരണഘടനാ ശില്‍പികള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത തരത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങള്‍.
ബില്‍ ഒപ്പിടില്ലെന്നും അടുത്ത നിമിഷം വായിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറയുന്നു. വായിക്കാതെ ഒപ്പിടില്ലെന്ന് പറയാന്‍ വല്ല ദിവ്യസിദ്ധിയുമുണ്ടോ? തന്നിലാണ് എല്ലാ അധികാരവും എന്ന് കരുതി ഗവര്‍ണര്‍ സമാധാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: CM Pinarayi Vijayan Criticized Governor Arif Mohammad Khan, Thiruvananthapuram, News, Politics, Trending, Chief Minister, Pinarayi-Vijayan, Criticism, Kerala.
നിയമസഭയുടെ അധികാരം കവരാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സമാന്തര സര്‍കാരാവാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ആരോപിച്ചു. ഗവര്‍ണര്‍ ബിലുകളില്‍ ഒപ്പിടാത്തതിനെതിരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗം:
സര്‍വകലാശാലയിലെ മികവ് പലരെയും അസ്വസ്ഥരാക്കുന്നു. ആര്‍എസ്എസും സംഘപരിവാറുമാണ് ഇതിനു പിന്നില്‍. കേരളത്തിലെ വൈസ് ചാന്‍സലര്‍മാരെ (VC) പുറത്താക്കിയവര്‍ക്കു കേന്ദ്ര സര്‍വകലാശാലകളില്‍ സ്ഥിതിയെന്തെന്ന് അറിയില്ലേ? അകാദമിക മികവാണ്, അല്ലാതെ രാഷ്ട്രീയമല്ല വിസിമാരെ നിയമിക്കാന്‍ മാനദണ്ഡമാക്കിയത്.
ചാന്‍സലര്‍ പദവി ഭരണഘടനാപരമല്ല, മറിച്ച് സര്‍വകലാശാല നിയമം അനുവദിക്കുന്നതാണ്. വിസിക്കെതിരെ സര്‍വകലാശാല നിയമം അനുസരിച്ചേ നടപടി സ്വീകരിക്കാവൂ. ഗവര്‍ണറായിരുന്ന് ചാന്‍സലറുടെ പദവി സംരക്ഷിക്കാമെന്ന് കരുതരുത്.
ജുഡീഷ്യറിക്കും മീതേയാണ് എന്ന ഭാവമാണ് ഗവര്‍ണര്‍ക്ക്. ബിലു(Bill)കള്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പരസ്യനിലപാട് സ്വീകരിക്കുന്നു. മന്ത്രിയോടുള്ള പ്രീതി പിന്‍വലിക്കും എന്നും ഗവര്‍ണര്‍ പറയുന്നു. ഇതൊക്കെ ചെയ്യാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍kാര്‍ ഇവിടെയുണ്ട്. ഭരണഘടനാ ശില്‍പികള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത തരത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങള്‍.
ബില്‍ ഒപ്പിടില്ലെന്നും അടുത്ത നിമിഷം വായിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറയുന്നു. വായിക്കാതെ ഒപ്പിടില്ലെന്ന് പറയാന്‍ വല്ല ദിവ്യസിദ്ധിയുമുണ്ടോ? തന്നിലാണ് എല്ലാ അധികാരവും എന്ന് കരുതി ഗവര്‍ണര്‍ സമാധാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: CM Pinarayi Vijayan Criticized Governor Arif Mohammad Khan, Thiruvananthapuram, News, Politics, Trending, Chief Minister, Pinarayi-Vijayan, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.