Criticized | ഗവര്‍ണറാണെന്ന കാര്യം പോലും മറക്കുന്നു; കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം; ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി
Dec 17, 2023, 12:45 IST
പത്തനംതിട്ട: (KVARTHA) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗവര്‍ണറാണെന്ന കാര്യം പോലും അദ്ദേഹം മറക്കുകയാണെന്ന് കുറ്റപ്പെടുത്തി.
പൊതുപ്രവര്‍ത്തകനായിരുന്നയാള്‍ക്ക് എങ്ങനെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. മന:പൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. പ്രതിഷേധക്കാര്‍ താന്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഓടിപ്പോയി എന്നാണ് ഗവര്‍ണറുടെ വീമ്പിളക്കല്‍. കാറില്‍ നിന്നും അദ്ദേഹം ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാര്‍ പോയില്ലായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ എന്ത് ചെയ്യുമായിരുന്നുവെന്നും പിണറായി ചോദിച്ചു.
നവകേരള സദസിനിടെ തനിക്കെതിരെ കരിങ്കൊടി ഉയരുമ്പോള്‍ അവരെയും താന്‍ കൈവീശി കാണിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിഷേധം അതിരുവിടുമ്പോള്‍ മാത്രമാണ് പൊലീസ് ഇടപെടുന്നത്. താനോ മന്ത്രിമാരോ പ്രതിഷേധക്കാരെ വാഹനത്തില്‍ നിന്നിറങ്ങി നേരിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ഗവര്‍ണറുടെ ശ്രമം.

ഇതിന്റെ ഭാഗമായാണ് സെനറ്റ് അംഗങ്ങളുടെ നിയമനത്തിനായി സര്‍വകലാശാല നല്‍കിയ പട്ടിക വെട്ടി ഗവര്‍ണര്‍ സ്വന്തംനിലക്ക് നിയമനം നടത്തിയത്. എവിടെ നിന്നാണ് സെനറ്റ് അംഗങ്ങളുടെ നിയമനത്തിനായി ഗവര്‍ണര്‍ക്ക് പേരുകള്‍ ലഭിച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു. ആര്‍ എസ് എസാണ് ഗവര്‍ണര്‍ക്ക് പേരുകള്‍ നല്‍കിയതെന്ന മാധ്യമ റിപോര്‍ടുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: CM Pinarayi Vijayan Criticized Governor Arif Muhammed Khan, Pathanamthitta, News, Chief Minister, Pinarayi Vijayan, Criticized, Protest, Police, Media, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.