Chief Minister | ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍കാരുകളെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Nov 8, 2022, 20:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍കാരുകളെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു. ജനാധിപത്യ സംവിധാനത്തിനാകെ എതിരായ ആക്രമണങ്ങളാണു നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ സ്റ്റാഫ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തര്‍ക്കവിഷയങ്ങളില്‍ പൊതുസംവാദത്തിനു തയാറുണ്ടോ എന്നു സിപിഎമിനോടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളി നടത്തിയിരുന്നു. രാജ്ഭവനിലേക്കു നടത്തുന്ന മാര്‍ച് താന്‍ സ്ഥലത്തുള്ള ദിവസം നോക്കി തീരുമാനിച്ചാല്‍ പൊതുസംവാദത്തിനു തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയതായി ആരോപിച്ച അദ്ദേഹം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാനും ധൈര്യമുണ്ടെങ്കില്‍ രാജ് ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡില്‍വച്ചു കൈകാര്യം ചെയ്യാനും വെല്ലുവിളിച്ചു.
ഭരണഘടനാത്തകര്‍ച്ചയെന്ന വാക്ക് ശ്രദ്ധാപൂര്‍വം ആലോചിച്ചു പറയുന്നതാണെന്നു ഗവര്‍ണര്‍ എടുത്തുപറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് സര്‍കാരിനെ മെരുക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Keywords: CM Pinarayi Vijayan Criticized Governor, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Governor, Kerala.
പല സംസ്ഥാനങ്ങളിലും കുതിരക്കച്ചവടം നടത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം കുതിരക്കച്ചവടം എന്നതു പഴയ വാക്കാണെന്നും കുതിരയുടെ വിലയ്ക്കല്ല ഇപ്പോള്‍ കച്ചവടം എന്നതിനാല്‍ പുതിയ വാക്കു കണ്ടെത്തണം എന്നും പരിഹസിച്ചു. ഈ പദ്ധതി നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ വഴി സര്‍കാരിന്റെയും നിയമസഭയുടെയും അധികാരങ്ങളില്‍ കൈ കടത്താന്‍ നോക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു. ജനാധിപത്യ സംവിധാനത്തിനാകെ എതിരായ ആക്രമണങ്ങളാണു നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ സ്റ്റാഫ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തര്‍ക്കവിഷയങ്ങളില്‍ പൊതുസംവാദത്തിനു തയാറുണ്ടോ എന്നു സിപിഎമിനോടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളി നടത്തിയിരുന്നു. രാജ്ഭവനിലേക്കു നടത്തുന്ന മാര്‍ച് താന്‍ സ്ഥലത്തുള്ള ദിവസം നോക്കി തീരുമാനിച്ചാല്‍ പൊതുസംവാദത്തിനു തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയതായി ആരോപിച്ച അദ്ദേഹം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാനും ധൈര്യമുണ്ടെങ്കില്‍ രാജ് ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡില്‍വച്ചു കൈകാര്യം ചെയ്യാനും വെല്ലുവിളിച്ചു.
ഭരണഘടനാത്തകര്‍ച്ചയെന്ന വാക്ക് ശ്രദ്ധാപൂര്‍വം ആലോചിച്ചു പറയുന്നതാണെന്നു ഗവര്‍ണര്‍ എടുത്തുപറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് സര്‍കാരിനെ മെരുക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Keywords: CM Pinarayi Vijayan Criticized Governor, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.