Criticized | പ്രതിപക്ഷത്തെ കടന്നാക്രമിച്ച് വീണ്ടും മുഖ്യമന്ത്രി; നവകേരളാ സദസ് അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം

 


കണ്ണൂര്‍: (KVARTHA) പ്രതിപക്ഷത്തെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസില്‍ പ്രതിപക്ഷം ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഇതിനോട് അതിശയകരമായ സംയമനമാണ് ജനങ്ങള്‍ കാണിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Criticized | പ്രതിപക്ഷത്തെ കടന്നാക്രമിച്ച് വീണ്ടും മുഖ്യമന്ത്രി; നവകേരളാ സദസ് അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം

പല തരത്തില്‍ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഇതുവരെ ഒരു നേതാവും അടിക്കും തല്ലും എന്ന് പരസ്യമായി പറഞ്ഞിട്ടില്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവാണ് അത് ആദ്യം പറഞ്ഞതെന്നും ആണിയടിച്ച പട്ടിക, മുളക് പൊടി തുടങ്ങിയവ കൊടുത്താണ് അക്രമികളെ അയച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായി - പാറപ്രം സമ്മേളന വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ഒന്നും പറയാന്‍ അവസരമില്ല. ലോകത്തൊരിടത്തും ജനാധിപത്യത്തില്‍ ഇത്തരം രീതിയില്ല. പാവപ്പെട്ടവരുടെ പെന്‍ഷന്‍ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്ര സര്‍കാര്‍ കേരളത്തോട് പകയാണ് കാണിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രം ഭരണഘടന വിരുദ്ധമായി ഇടപെടുകയാണ്. കേരളത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് വിട്ടു വിഴ്ചയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ അവഗണിക്കുന്നില്ലെന്ന് പറയാന്‍ ഒടുവില്‍ കേന്ദ്ര മന്ത്രി തന്നെ നിര്‍ബന്ധിതമായി. നവകേരള യാത്രയുടെ ഫലമായാണ് അങ്ങനെ പറയേണ്ടി വന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വീകാര്യത കിട്ടുന്നില്ല. അതാണ് ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന് കാരണം. കോണ്‍ഗ്രസും കേരള വിരുദ്ധ മനോഭാവത്തിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM Pinarayi Vijayan Criticized Congress Leaders, Kannur, News, Chief Minister, Pinarayi Vijayan, Criticized, Congress Leaders, Politics, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia