Criticism | 'ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമം'; കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
May 28, 2023, 15:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) സംസ്ഥാനത്തിന് കടമെടുപ്പ് വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സ്വന്തം നാട്ടില്‍ നടന്ന പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതിലൂടെ കേന്ദ്ര സര്‍കാര്‍ കാണിക്കുന്നത് സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളായവരുടെ വിദ്യാര്‍ഥികളായ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണവും 2022-ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്വര്‍ണ മെഡല്‍ ക്യാഷ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ സമ്പത്തുള്ള സംസ്ഥാനമല്ല കേരളം. കേരളത്തിന്റെ ഖജനാവിന് വലിയ ശേഷിയില്ല. സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍കാര്‍ കയ്യടക്കി. അതിനുദാഹരണമാണ് ജി എസ് ടി. നമ്മുടെ നാടിന്റെ പുരോഗതിയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്ര സര്‍കാര്‍ സ്വീകരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് ദുരന്തങ്ങളെ അതിജീവിച്ചവരാണ് കേരളീയര്‍. അക്കാലത്ത് അര്‍ഹതയുള്ള സഹായം പോലും ലഭിച്ചില്ല. അരിക്കും, സേനാ സേവനങ്ങള്‍ക്കും കേന്ദ്ര സര്‍കാര്‍ കാശ് ചോദിച്ചു. ഒരു സംസ്ഥാനത്തിന് നേരെ ഇത്രയ്ക്ക് നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഒരു കേന്ദ്ര സര്‍കാറിനും ഭൂഷണമല്ല. എല്‍ ഡി എഫിന്റെ മാത്രം പ്രശ്‌നമല്ല ഇത്. ഒരു നാടിന്റെയാകെ പ്രശ്‌നമാണ്. ഒരു ജനതയുടെ പുരോഗതിയുടെ പ്രശ്‌നമാണ്. ഒരു സംസ്ഥാനം നശിക്കട്ടെ എന്ന നിലപാടാണോ കേന്ദ്ര സര്‍കാര്‍ കൈകൊള്ളേണ്ടതെന്ന് ആലോചിക്കണം.
എന്നാല്‍ ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ചിലരൊന്നും തയ്യാറല്ല. മൗനമാണവര്‍ക്ക്. ഒരു നാടിന്റെ പ്രശ്‌നത്തില്‍ ഇങ്ങനെ മാറി നില്‍ക്കുന്നത് ശരിയാണോ? ചിലരുടെ ഈ നിലപാട് നാം തിരിച്ചറിയേണ്ടതുണ്ട്. ദുരന്തങ്ങളെ അതിജീവിച്ച കേരളീയ ജനതയക്ക് മേല്‍ കേന്ദ്ര സര്‍കാറിന്റെ നിലപാട് പ്രത്യേക ദുരന്തമായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ സര്‍കാര്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള ആനുകൂല്യനിഷേധം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപും സ്‌കോളര്‍ഷിപും ഡോ. വി ശിവദാസന്‍ എം പി വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം സേവനം ചെയ്ത് വിരമിച്ച തൊഴിലാളികള്‍ക്കുള്ള പാരിതോഷിക വിതരണം ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. പിണറായി ഗ്രാമപഞ്ചായത് കെ കെ രാജീവന്‍ തൊഴിലാളികളെ അനുമോദിച്ചു.
Keywords: News, Kerala, Kerala-News, CM, Pinarai Vijayan, Criticism, Central Govt, Govt, CM Pinarayi Vijayan criticises central government negative attitude towards Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


