Congratulates | മലയാളി താരം സഞ്ജു സാംസന്‍ ഏകദിന ക്രികറ്റില്‍ ആദ്യമായി സെഞ്ചുറിയടിച്ചതില്‍ അഭിനന്ദിച്ച് മുഖ്യമന്ത്രി
Dec 22, 2023, 18:45 IST
തിരുവനന്തപുരം: (KVARTHA) മലയാളി താരം സഞ്ജു സാംസന്‍ ഏകദിന ക്രികറ്റില്‍ ആദ്യമായി സെഞ്ചുറിയടിച്ചതില്‍ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഞ്ജുവിന്റെ നേട്ടം കേരളത്തിനാകെ അഭിമാനം പകരുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നും ആശംസിച്ചു. തന്റെ ഫേസ് ബുകിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ.
'രാജ്യാന്തര ഏകദിന ക്രികറ്റില്‍ കന്നി സെഞ്ചുറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസന് അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രികറ്റില്‍ ഇന്‍ഡ്യക്കുവേണ്ടി സെഞ്ചുറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു', എന്നും മുഖ്യമന്ത്രി ഫേസ് ബുകില്‍ കുറിച്ചു.
സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തില്‍ (114 പന്തില്‍ 108) ദക്ഷിണാഫ്രികയ്ക്കെതിരായ മൂന്നാം ഏകദിന മത്സരം ഇന്‍ഡ്യ ജയിച്ചിരുന്നു. 78 റണ്‍സിനായിരുന്നു ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്‍ഡ്യ സ്വന്തമാക്കി. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പെട്ട ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്.

Keywords: CM Pinarayi Vijayan congratulates cricketer Sanju Samson for his maiden ODI Century, Thiruvananthapuram, News, CM Pinarayi Vijayan, Sanju Samson, ODI Century, Facebook Post, Congratulates, Malayali, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.