CM Pinarayi Vijayan | രാജ്ഭവനിലെ ചികിത്സാലയത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ ചികിത്സാലയത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

രാജ്ഭവനിലെ ചികിത്സാലയത്തില്‍ ഡെന്റല്‍ ക്ലിനിക് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കാന്‍ അംഗീകാരം നല്‍കിയ ധനവകുപ്പ്, ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടി ഫയല്‍ പൊതുഭരണവകുപ്പിലേക്ക് അയച്ചത്. പൊതുഭരണവകുപ്പ് രാജ്ഭവനോട് വിവരങ്ങള്‍ തേടി കത്തു നല്‍കും.

രാജ്ഭവനിലെ ചികിത്സാലയത്തോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക് തുടങ്ങാന്‍ 10 ലക്ഷം രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപല്‍ സെക്രടറിയാണ് പൊതുഭരണ സെക്രടറിക്ക് ഇക്കഴിഞ്ഞ ജൂലൈയില്‍ കത്തു നല്‍കിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുത്ത് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.

രാജ്ഭവനില്‍ ഇഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ് വര്‍കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപല്‍ സെക്രടറി സെപ്റ്റംബറിലാണ് കത്തു നല്‍കിയത്.

CM Pinarayi Vijayan | രാജ്ഭവനിലെ ചികിത്സാലയത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി


Keywords: CM Pinarayi Vijayan asked for details regarding departments working at Rajbhavan Medical Centre, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Governor, Office, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia