Pinarayi Vijayan | ഗവര്‍ണറുടേത് അസാധാരണ നടപടി; മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ആള്‍ക്ക് അത് നിരസിക്കാന്‍ അവകാശമില്ല; ആര്‍ എസ് എസ് ബന്ധമുള്ളയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും മുഖ്യമന്ത്രി
Sep 21, 2022, 19:08 IST
തിരുവനന്തപുരം: (www.kvartha.com) സര്‍കാരിനും സിപിഎമിനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരായ നിലപാട് വ്യക്തമാക്കിയത്. ആര്‍എസ്എസ് ബന്ധമുള്ളയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണറുടേത് അസാധാരണ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ 'നിന്ന് പറയുന്നത് ഗവര്‍ണര്‍ ഇരുന്ന്' പറഞ്ഞു. സര്‍കാരുമായുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിനു നിയതമായ രീതികളുണ്ടെന്നും അതിലൂടെ വിയോജിപ്പ് അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ പരസ്യനിലപാട് എടുക്കുന്നതിനാലാണ് മാധ്യമങ്ങളോട് ഇതു തുറന്നു പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടനയില്‍ പറയുന്നത്. മന്ത്രിസഭയുടെ ഉപദേശം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഭരണഘടനയാണു പ്രധാനം. ഗവര്‍ണറാണു സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. ഭരണനിര്‍വഹണ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട ഒരു നിയമത്തിനും ഗവര്‍ണര്‍ക്കു വ്യക്തിപരമായ ഉത്തരവാദിത്തമില്ല. ഉത്തരവാദിത്തം സര്‍കാരിനാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി ഉത്തരവുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഘടനകളില്‍നിന്ന് അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണു ഗവര്‍ണറുടേത്. ഗവര്‍ണറുടെ ഓഫിസിനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കുന്നു എന്ന ആക്ഷേപം ഉയരുന്നു. ആര്‍എസ്എസ് വാട്‌സ് ആപ് ഗ്രൂപില്‍ നിന്നാണോ ഗവര്‍ണര്‍ വിവരം ശേഖരിക്കുന്നത്. തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രശംസയും സ്‌നേഹവും നല്‍കിയത് ആര്‍എസ്എസിനാണ്. ഭരണാഘടനാ സ്ഥാനത്തിരുന്ന് ഇതു പറയാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
2019 ഡിസംബര്‍ 28ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ വസ്തുതാ വിരുദ്ധമായ പരാമര്‍ശം ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി. ഗവര്‍ണറുടെ തെറ്റായ പരാമര്‍ശത്തിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നും ഗവര്‍ണര്‍ വിളിച്ചു.
ലോകം അംഗീകരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. സംഘപരിവാറിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ഇര്‍ഫാന്‍ ഹബീവും ഗോപിനാഥ് രവീന്ദ്രനും. ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇഷ്ടമുള്ള അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാലകളെ പരീക്ഷണ കേന്ദ്രങ്ങളാക്കുന്നു. കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ (VC) നിയമനത്തിനു സമിതിയെ നിയമിച്ചത് നിയമവിരുദ്ധമാണ്. ആര്‍എസ്എസിന്റെ പരീക്ഷണശാലയാകാന്‍ കേരളത്തിലെ സര്‍വകലാശാലകളെ തുറന്നിടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്തി ഒന്നും നേടേണ്ട ആവശ്യം സര്‍കാരിനില്ല. വായിച്ചുപോലും നോക്കാതെ ബിലി(Bill)ല്‍ ഒപ്പിടില്ലെന്നു പറയുന്നതു ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബിലുകള്‍ പാസാക്കുന്നത് നിയമസഭയിലെ വിശദമായ ചര്‍ചയ്ക്കുശേഷമാണ്. ഗവര്‍ണര്‍ക്ക് ബിലിന് അനുമതി നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം.
എന്നാല്‍ തിരിച്ചയച്ച ബില്‍ വീണ്ടും പാസാക്കിയാല്‍ അത് ഗവര്‍ണര്‍ ഒപ്പിടേണ്ടിവരും. ജനങ്ങള്‍ക്കും നാടിനും എതിരായി മാറുകയാണു ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Keywords: CM Pinarayi Vijayan against Kerala Governor Arif Mohammad Khan in press meet, Thiruvananthapuram, News, Politics, Press meet, Pinarayi-Vijayan, Chief Minister, Criticism, Governor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.