Pinarayi Vijayan | കേരളത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Oct 9, 2023, 20:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സ്വന്തം മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തുന്ന കുടുംബസംഗമങ്ങളില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫിനെ എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ മനസാണെന്നും അവരുടെ ലക്ഷ്യം എല്‍ഡിഎഫ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മടം മണ്ഡലത്തിലെ മൂന്നു പെരിയ താജ് ഓഡിറ്റോറിയത്തില്‍ എല്‍ ഡി എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍ഗ്രസ് ബിജെപിയെ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല, ഒരു വിഭാഗം ബിജെപിയുടെ വര്‍ഗീയ നയങ്ങള്‍ വരെ സ്വീകാര്യമുള്ളവരാണ്. സംഘപരിവാര്‍ മനസോടെ പ്രതികരിക്കാന്‍ അവര്‍ തയാറാണ്. ബിജെപിക്ക് നീരസമുണ്ടാക്കുന്ന ഒന്നും കോണ്‍ഗ്രസ് ചെയ്യുന്നുമില്ല.
കേന്ദ്രം കേരളത്തോട് പകയോടെ പെരുമാറുമ്പോഴും ഒരുമിച്ച് നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടാന്‍ ഇവിടെ നിന്നും ജയിച്ചുപോയ കോണ്‍ഗ്രസ് എംപിമാര്‍ തയാറാകുന്നില്ല. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനോ നിവേദനത്തില്‍ ഒപ്പിടുവാനോ അവര്‍ തയാറല്ല. ഇത് നമ്മള്‍ മനസിലാക്കണം.
ബിജെപി ഭരണത്തിലില്ലാത്ത നാല് സംസ്ഥാനങ്ങളില്‍ ഒരേ ദിവസം റെയ്ഡ് നടന്നിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭരണം പിടിക്കാന്‍ പറ്റുമോയെന്നാണ് ബിജെപി നോക്കുന്നത്. കെപിസിസി യോഗത്തില്‍ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു പ്രൊഫഷനലിനെ പങ്കെടുപ്പിക്കുക വഴി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വ്യതിയാനമാണ് വെളിവാകുന്നത്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സജീവമായി ഇടപെടുന്നയാള്‍ കോണ്‍ഗ്രസിന്റെ ഉന്നതയോഗത്തില്‍ പങ്കെടുത്തതായാണ് വാര്‍ത്ത.
നല്ല നിലയില്‍ നടന്നുപോകുന്ന കേരളത്തിന്റെ ധനമാനേജ്മെന്റിനെ ഏതൊക്കെ തരത്തില്‍ ബുദ്ധിമുട്ടിക്കാനാകുമെന്നാണ് കേന്ദ്രം നോക്കുന്നത്. എന്നാല്‍ ദേശീയപാത നിര്‍മാണം, മലയോര- തീരദേശ ഹൈവേകള്‍, ഗെയില്‍ പൈപ് ലൈന്‍, കെ ഫോണ്‍, കൊച്ചി ബെംഗ്ലൂരു വ്യവസായ ഇടനാഴി അങ്ങനെ വിവിധ പദ്ധതികളിലുടെ സംസ്ഥാനത്തിന്റെ വികസനമാണ് എല്‍ഡിഎഫ് സര്‍കാര്‍ ഉറപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതൊക്കെ ജനങ്ങളോട് പറയുന്നതിനു വേണ്ടിയാണ് സര്‍കാര്‍ എല്ലാ മണ്ഡലത്തിലും ജനങ്ങളെ വിളിച്ചു ചേര്‍ത്തുകൊണ്ടു നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതുകൊണ്ടൊന്നും നാം വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടുപോകില്ല.

ഇത്തരം സാഹചര്യത്തില്‍ കേന്ദ്രസര്‍കാരിനെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസോ യു ഡി എഫോ തയാറാകുന്നില്ല. കേരളത്തില്‍ എല്ലാത്തിനെയും എതിര്‍ക്കുകയും തളളിപറയുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്തുവരുന്നത്.
കേരളത്തിന് അര്‍ഹമായ വിഹിതം കുറയ്ക്കുകയാണ് കേന്ദ്രസര്‍കാര്‍ ചെയ്യുന്നത്. നമ്മുടെ കയ്യില്‍ ചിലവഴിക്കാന്‍ പണമില്ല. നമ്മുടെ സംസ്ഥാനത്തിന്റേത് അത്ര മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയൊന്നുമല്ല. രാജ്യത്തിന്റെ നികുതി മുഴുവന്‍ പിരിച്ചെടുക്കുന്നത് കേന്ദ്രസര്‍കാരാണ്. അതിലുളള വരുമാനം കേന്ദ്രസര്‍കാരിന്റെ കയ്യിലുളളതാണ്.
മാനദണ്ഡങ്ങള്‍ക്കനുസരിച്ചു സംസ്ഥാനങ്ങള്‍ക്ക് നികുതിവരുമാനത്തിലൊരുഭാഗം നല്‍കുകയാണ് ചെയ്യുന്നത്. നമ്മുടെ സംസ്ഥാനവും രാജ്യത്തിന്റെ ഭാഗമെന്ന നിലയില്‍ അതു നല്‍കുന്നത് ആരുടെയും ഓശാരമോ, ദയയോയല്ല അതു നമ്മുടെ അവകാശമാണ്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ഇക്കൂട്ടര്‍ക്ക് ഇത്തരം മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നും തന്‍കുഞ്ഞ് പൊന്‍കുഞ്ഞെന്ന രീതിയില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ കേരളത്തിന് കിട്ടിയിരുന്ന നികുതി വരുമാനം 3.8 ആണെങ്കില്‍ ഇപ്പോഴത് 1.9 ആയി മാറി. ഇരുപതിനായിരം കോടിരൂപയുടെ കുറവാണ് നമ്മുടെ കയ്യില്‍ കിട്ടിയത്. എന്തേ ഇങ്ങനെയെന്നു ചോദിച്ചാല്‍ അതു കേരളമായതുകൊണ്ടാണെന്നു മാത്രമാണ് മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM Pinarayi Vijayan Against Congress And BJP, Kannur, News, Chief Minister, Pinarayi Vijayan, Criticized, Politics, BJP, Congress, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.