Chief Minister | ശിവനോട് പാപി ചേര്‍ന്നാല്‍ ശിവനും പാപിയായി മാറും; ദല്ലാള്‍ നന്ദകുമാറുമായുള്ള സൗഹ്യദത്തില്‍ ഇപിക്ക് ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഇപി ജയരാജന് ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോടവകാശം വിനിയോഗിക്കാനെത്തിയപ്പോള്‍ പിണറായിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപുലമായ സൗഹൃദമുള്ളയാളാണ് ഇപി. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചേക്കാം. ശിവനോട് പാപി ചേര്‍ന്നാല്‍ ശിവനും പാപിയായി മാറുമെന്ന പഴഞ്ചൊല്ലുണ്ടെന്നും ദല്ലാള്‍ നന്ദകുമാറിനെ സൂചിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് നേരത്തെ അറിയാവുന്നയാളാണ് ദല്ലാള്‍ നന്ദകുമാര്‍. തനിക്കെതിരെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപി ജയരാജന്‍ പാര്‍ടി വിട്ടുപോവുമെന്ന് കരുതുന്നില്ല. അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാവ് പ്രകാശ് ജാവേദ്കറെ കണ്ടതില്‍ തെറ്റില്ല. 

Chief Minister | ശിവനോട് പാപി ചേര്‍ന്നാല്‍ ശിവനും പാപിയായി മാറും; ദല്ലാള്‍ നന്ദകുമാറുമായുള്ള സൗഹ്യദത്തില്‍ ഇപിക്ക് ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി

ഞാനും ജാവേദ്കറെ കണ്ടിട്ടുണ്ട്. അന്ന് കണ്ടപ്പോള്‍ ഇലക്ഷന്‍ കാര്യങ്ങളാണ് സംസാരിച്ചത്. നിങ്ങള്‍ക്ക് സീറ്റ് കിട്ടില്ലെന്നും പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര സര്‍കാരിന്റെ വിലയിരുത്തലായിരിക്കുമെന്നും സംസ്ഥാന സര്‍കാരിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM Pinarayi Vijayan About EP Jayarajan Issues, Kannur, News, Chief Minister, Pinarayi Vijayan, EP Jayarajan, Politics, BJP, Controversy, Lok Sabha Election, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia