പൊലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യ വിളി വേണ്ട, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടരുത്; പാര്‍ടിക്കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍

 


കണ്ണൂര്‍: (www.kvartha.com 11.12.2021) സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ പാര്‍ടിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തില്‍ പാര്‍ടിക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തരുത്, പൊലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടരുത് തുടങ്ങിയ കാര്യങ്ങളാണ് സംസ്ഥാനത്തെ സി പി എം പാര്‍ടി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്.

പൊലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യ വിളി വേണ്ട, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടരുത്; പാര്‍ടിക്കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍

ബെന്‍ഗാളിലേയും ത്രിപുരയിലേയും സി പി എം തകര്‍ചകൂടി ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രതിനിധികളോട് ചില നിര്‍ദേശങ്ങള്‍ എന്ന നിലയില്‍ വീണ്ടും സംസാരിക്കവേയാണ് പിണറായി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാര്‍ടി പ്രവര്‍ത്തകര്‍ ഒരു വിഷയവുമായി ബന്ധപ്പെട്ടും പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല എന്ന നിര്‍ദേശം മുന്‍പ് പാര്‍ടി നേതൃത്വത്തിന് നല്‍കിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും ഇടപെടേണ്ടതില്ല. ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ അത് പാര്‍ടി ഘടകത്തില്‍ അറിയിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഭരണത്തുടര്‍ചയുണ്ടായ സംസ്ഥാനങ്ങളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളി എന്ന ആരോപണമുണ്ടായിരുന്നു.

കേരളത്തില്‍ ഭരണത്തുടര്‍ച ഉണ്ടായിരിക്കുന്നു. അത് നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

Keywords:  CM directs CPM workers not to interfere in governance,  Kannur, News, Politics, CPM, Pinarayi Vijayan, Chief Minister, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia