ചലച്ചിത്ര അവാര്‍ഡ്: വിവാദം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടാക്ക് ഫോറസ്റ്റ് എന്ന ചിത്രത്തിന് ചലച്ചിത്ര അക്കാദമിയുടെ ഫിലിം അവാര്‍ഡായ ശില്പമോ, മൂന്നുലക്ഷം രൂപയുടെ അവാര്‍ഡ് തുകയോ നല്‍കിയിട്ടില്ല. ടാക്ക് ഫോറസ്റ്റ് മികച്ച ചിത്രമാണെ 2012 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയുടെ പരാമര്‍ശം സര്‍ട്ടിഫിക്കറ്റായി നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂ.

അവാര്‍ഡ് നിര്‍ണയ നിയമാവലിയുടെ 6-ാം വകുപ്പിന്റെ 13-ാം ഉപവകുപ്പുപ്രകാരം ചലച്ചിത്ര അക്കാദമി ഗവേര്‍ണിംഗ് ബോഡി അംഗങ്ങളെ വ്യക്തിഗത അവാര്‍ഡിനു പരിഗണിക്കാന്‍ കഴിയില്ലെന്ന ജൂറിയുടെ നിലപാടിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചലച്ചിത്ര അവാര്‍ഡ്: വിവാദം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്ഏറ്റവും നല്ല പരിസ്ഥിതി ചിത്രത്തിനു ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണു ടാക്ക് ഫോറസ്റ്റ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയും ഒരുപോലെ അംഗീകരിച്ച ചിത്രമാണിത്.  ഈ പശ്ചാത്തലത്തില്‍ 23 അംഗ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ ടാക്ക് ഫോറസ്റ്റിനു സര്‍ട്ടിഫിക്കറ്റ് കൊടുക്കാമെന്നു  ശുപാര്‍ശ ചെയ്തിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Keywords:  Film Fest, Award, Chief Minister, Thiruvananthapuram, Kerala, CM Denied award controversy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia