ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.07.2020) സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
തനിക്ക് പിതൃതുല്യനായിരുന്നു രൈരു നായര്‍. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്‌കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രൈരുനായര്‍ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു.

ഭൂതകാലത്തില്‍ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കാന്‍ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്‌നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Keywords: CM condoles with Rairu Nair's death, Thiruvananthapuram, News, Chief Minister, Pinarayi vijayan, Dead, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.