SWISS-TOWER 24/07/2023

50,000 രൂപയില്‍ താഴെ ചികിത്സാസഹായം എത്തിക്കേണ്ടത് റവന്യു ഉ­ദ്യോഗസ്ഥരെന്ന് സര്‍ക്കാര്‍

 


ADVERTISEMENT

50,000 രൂപയില്‍ താഴെ ചികിത്സാസഹായം എത്തിക്കേണ്ടത് റവന്യു ഉ­ദ്യോഗസ്ഥരെന്ന് സര്‍ക്കാര്‍
കാക്ക­നാട്: 50,000 രൂപയില്‍ താഴെ ചി­കിത്സാസഹായം എത്തിക്കേണ്ടത് റവന്യു ഉദ്യോഗസ്ഥരെന്ന് സര്‍ക്കാര്‍. 50,000 രൂപയില്‍ താഴെ ധനസഹായം അനുവദിച്ചിട്ടുള്ളവര്‍ക്ക് തുക വിതരണം ചെയ്യാന്‍ എം.എല്‍.എമാരുടെ സൗകര്യം നോക്കേണ്ടതില്ലെന്നും, റവന്യു ഉ­ദ്യോഗസ്ഥര്‍ എത്രയും വേഗം ഈ തുക അര്‍ഹരായവരുടെ കൈകളിലെത്തിക്കണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറ­ക്കി.

രോഗം ബാധിച്ച് നട്ടം തിരിയുന്ന നിര്‍ധനരെ സഹായിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്ന തുക അര്‍ഹരായവര്‍ക്ക് കൈമാറുന്നതില്‍ അനാവശ്യ കാലതാമസം വരുത്തുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ ഈ ഉത്തരവ്. ചടങ്ങുനടത്തിയും മറ്റും തുക വിതരണം ചെയ്യാന്‍ എം.എല്‍.എമാര്‍ ഉള്‍പെടെയുള്ളവര്‍ തുനിയുന്നതുമൂലമുണ്ടാകുന്ന കാലതാമസം സഹായം പ്രതീക്ഷിക്കുന്ന നിര്‍ധനരെ വലയ്ക്കുന്നതായാണ് സര്‍ക്കാരിന് ബോധ്യമായ­ത്.

തുക അനുവദിച്ചാലും തങ്ങള്‍ വഴിയെ അത് വിതരണം ചെയ്യാവു എന്ന നിലപാടാണ് പല എം.എല്‍.എ മാരും കൈക്കൊള്ളുന്നതത്രേ. ഇതു മൂലം രണ്ടായിരവും മൂവായിരവും അനുവദിക്കുന്നവര്‍ക്ക് പോലും യഥാസമയം പണം കൈമാറാനാകുന്നില്ലെന്നാണ് പരാതി. 50,000 രൂപയ്ക്ക് മുകളില്‍ അനുവദിക്കുന്ന തുക എം.എല്‍.എ മാരുമായി ആലോചിച്ച് വിതരണം ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടു­ണ്ട്.

Keywords: Kakkanadu, Sarkkar, Amont, Revenue, Chief Minister, MLA, Distribution, Help, Malayalam News, Malayalam Vartha, Kvartha, Treatment, Government-employees, Complaint, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia