Solidarity | വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ പങ്കാളിയായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) വയനാട്ടില്‍ ദുരന്തത്തിനിരയായവര്‍ക്ക് കൈത്താങ്ങുമായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ ഓരോ ദിവസവും പ്രവഹിക്കുകയാണ്. ചലച്ചിത്ര മേഖലയിലുള്ളവരും ബിസിനിസ് രംഗത്തുള്ളവരും സാധാരണക്കാരും എന്നുവേണ്ട എല്ലാ മേഖലയിലുള്ളവരും സഹായവുമായി രംഗത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന തുക വകമാറ്റി ചെലവഴിക്കുന്നുവെന്ന ആരോപണങ്ങളൊന്നും ജനങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഓരോ ദിവസവും സിഎംഡിആര്‍എഫ് അകൗണ്ടിലേക്ക് ചെറുതും വലുതുമായ തുകകളാണ് എത്തുന്നത്. തങ്ങളാല്‍ കഴിയുന്ന സഹായമാണ് ഓരോരുത്തരും നല്‍കുന്നത്.