സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ സ്വര്‍ണവ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തശേഷം പണം തട്ടിയെടുക്കുന്ന രീതി ഉണ്ടെന്ന് മുഖ്യമന്ത്രി; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തത് 169 കേസുകള്‍
Oct 4, 2021, 13:14 IST
തിരുവനന്തപുരം: (www.kvartha.com 04.10.2021) സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ സ്വര്‍ണവ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തശേഷം പണം തട്ടിയെടുക്കുന്ന രീതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ പി കുഞ്ഞഹമ്മത് കുട്ടി മാസ്റ്ററുടെ സബ് മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കാസര്‍കോട് കേന്ദ്രീകരിച്ചുള്ള ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 164 കേസുകളുടെ അന്വേഷണം ക്രൈം ബ്രാഞ്ചാണ് നടത്തിവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജ്വലറി കുറ്റ്യാടി, നാദാപുരം, പയ്യോളി എന്നിവിടങ്ങളില്‍ നിക്ഷേപകരില്‍ നിന്നും സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ച് അത് മടക്കി നല്‍കാതെ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഇതിലെ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: CM alleges money laundering in some parts of the state after promising to accept deposits with gold traders; 169 cases were registered in Kasargod and Kannur districts, Thiruvananthapuram, News, Chief Minister, Pinarayi vijayan, Cheating, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.