അമീറിനെ ജിഷയുടെ മാതാവും സഹോദരിയും തിരിച്ചറിഞ്ഞില്ല

 


ADVERTISEMENT

ആലുവ: (www.kvartha.com 28.06.2016) തിരിച്ചറിയല്‍ പരേഡില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ജിഷയുടെ മാതാവും സഹോദരിയും തിരിച്ചറിഞ്ഞില്ല. ആലുവ പോലീസ് ക്ലബ്ബില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ മുന്‍പരിചയമില്ലെന്ന് ഇരുവരും പറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ അമീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വന്‍ പോലീസ് സുരക്ഷയിലാണ് ആലുവ പോലീസ് ക്ലബില്‍ നിന്ന് അമീറിനെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്.

വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് പ്രധാനമായും തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ അമീര്‍ താമസിച്ച ലോഡ്ജിനുള്ളില്‍ തെളിവെടുപ്പിന് കയറാന്‍ പോലീസിനു കഴിഞ്ഞില്ല. 

ജനങ്ങള്‍ കൂട്ടത്തോടെ ഈ സ്ഥലത്ത് എത്തിയതാണ് ഇതിനുകാരണം. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.

അമീറിനെ ജിഷയുടെ മാതാവും സഹോദരിയും തിരിച്ചറിഞ്ഞില്ല


Keywords:  Cloud over cops' version: Jisha's mom, sister say they've never seen Ameer, Aluva, Police, Protection, Custody, Natives, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia