കെ എസ് ആര്‍ ടി സിയെയും കൊവിഡ് പിടികൂടി; കണ്ണൂര്‍ ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 14.06.2020) കൊവിഡ് എന്ന മഹാമാരി കെഎസ്ആര്‍ടിസിയെയും പിടികൂടിയത് കണ്ണൂര്‍ ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തലാക്കി. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് സര്‍വീസിന് ഭീഷണിയായത്. മുഴക്കുന്ന് സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.

കെ എസ് ആര്‍ ടി സിയെയും കൊവിഡ് പിടികൂടി; കണ്ണൂര്‍ ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇദ്ദേഹം വ്യാഴാഴ്ചവരെ ജോലിക്കുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ വിമാനതാവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. വിദ്യാര്‍ഥി സംഘത്തില്‍ നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്.

കെഎസ്ആര്‍ടിസി ജീവനക്കാരുള്‍പ്പെടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും. റൂട്ട് മാപ്പ് തയ്യാറാക്കിവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords:  News, Kerala, Kannur, KSRTC, Bus, COVID-19, Transport, Finance, Closure Threat of Kannur Depot
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia