കൊച്ചി നഗരത്തെ 24 മണിക്കൂര്‍ നിരീക്ഷണ വലയത്തിലാക്കാന്‍ സിറ്റി പോലീസ് ഒരുങ്ങുന്നു

 


കൊച്ചി നഗരത്തെ 24 മണിക്കൂര്‍ നിരീക്ഷണ വലയത്തിലാക്കാന്‍ സിറ്റി പോലീസ് ഒരുങ്ങുന്നു
കൊച്ചി: നഗരത്തെ 24 മണിക്കൂര്‍ നിരീക്ഷണ വലയത്തിലാക്കാന്‍ സിറ്റ് പോലീസ് തയ്യാറെടുക്കുന്നു. നഗരത്തെ ക്യാമറക്കണ്ണുകളുടെ വലയത്തിലാക്കുന്ന സംയോജിത ഡിജിറ്റല്‍ സുരക്ഷാപദ്ധതിയും കമ്യൂണിറ്റി പൊലീസിങിന്റെ ഭാഗമായ 'സിറ്റിസണ്‍ ഫോര്‍ സെക്യൂരിറ്റി പദ്ധതിയും ഇന്ന് ഉദ്ഘാടനം ചെയ്യും.

കൊച്ചി നഗരത്തിലെ ട്രാഫിക് നിയമ ലംഘനം കണ്ടെത്താനാണ് ഇപ്പോള്‍ പ്രധാനമായും സുരക്ഷാ ക്യാമറകള്‍ ഉപയോഗിക്കുന്നത്. കണ്‍ട്രോള്‍ റൂം വഴിയുള്ള നഗരത്തിന്റെ നിരീക്ഷണം സുരക്ഷാകാര്യങ്ങള്‍ക്കു കൂടി ഉപയോഗിക്കുകയാണ് സിറ്റി പോലീസിന്റെ ലക്ഷ്യം. ഇതിനായാണ് പോലീസ് നിരീക്ഷണ സംവിധാനത്തിലേക്ക് സ്വകാര്യസ്ഥാപനങ്ങളുടെ ക്യാമറകളും കൂടി ഏകോപിപ്പിച്ച് നഗരത്തെ 24 മണിക്കൂര്‍ സുരക്ഷാ വലയത്തിലാക്കാനുള്ള പദ്ധതിയായ സംയോജിത ഡിജിറ്റല്‍ സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയത്. ഷോപ്പിങ് മാളുകള്‍, ജ്വല്ലറികള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവര്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളുടെ നിരീക്ഷണം കൂടി ലഭ്യമാക്കി നഗരത്തിലെ സുരക്ഷ ശക്തിപ്പെടുത്തും. നിരീക്ഷണത്തിലൂടെ ഉടന്‍ പോലീസ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

കൊച്ചി നഗരത്തെയും പരിസരപ്രദേശങ്ങളെയും 26 മേഖലകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിലും 50 വോളന്റിയര്‍മാരെ നിയോഗിച്ച് കമ്യൂണിറ്റി പോലീസിംഗ് ശക്തമാക്കുകയാണ് സിറ്റിസണ്‍ ഫോര്‍ സെക്യൂരിറ്റി എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .


Keywords:  Kochi, Kerala, City Police, City
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia