Cleaner died | ചരക്കുലോറി മറിഞ്ഞ് ക്ലീനർ മരിച്ചു; ഡ്രൈവർക്ക് പരിക്ക്
ADVERTISEMENT
ഇരിട്ടി: (www.kvartha.com) കേരള - കർണാടക സംസ്ഥാന പാതയിലെ കൊട്ടിയൂർ പാൽച്ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക രജിസ്ട്രേഷനിലുള്ളതാണ് ലോറി. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്.
പരിക്കേറ്റയാളെ പേരാവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെ കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ആശ്രമം ജൻക്ഷന്റെ താഴത്തെ വളവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് താഴത്തെ റോഡിലെത്തിയിരുന്നു.

മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ലോറിയുടെ ഒരു ഭാഗം കെഎസ്ഇബി ലൈനിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും പേരാവൂർ, മാനന്തവാടി ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Keywords: Cleaner died after lorry overturned, News,Kerala,Kannur,Dead,Injury,Top-Headlines, Karnataka,Road, fire force, Driver.