Obituary | 'പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്നും കയ്യിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും യുവാവിന്റെ ഭീഷണി'; കാസർകോട്ട് വിഷം അകത്ത് ചെന്ന നിലയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു; രണ്ട് പേർ അറസ്റ്റിൽ; പരിചയത്തിലായത് സാമൂഹ്യ മാധ്യമത്തിലൂടെ!

 


കാസർകോട്: (KVARTHA) എലി വിഷം അകത്ത് ചെന്ന് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന 10–ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കാസർകോട് ബദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 16കാരിയാണ് മരിച്ചത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവാവിൽ നിന്നുണ്ടായ നിരന്തര ശല്യമാണ് മരണത്തിന് കാരണമായതെന്നാണ് ആരോപണം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്ത് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻവർ (24), സാഹില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 23ന് വൈകീട്ട് സ്‌കൂളിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ വിഷം അകത്ത് ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ബെംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് തിരിച്ചുകൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണപ്പെട്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അൻവറും പെൺകുട്ടിയും സാമൂഹ്യ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് പറയുന്നത്. പരിചയം അടുപ്പമായി മാറുകയും ഇത് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയാനിടവരികയും ചെയ്തതോടെ ഇവരുടെ ഇടപെടലിൽ വിദ്യാർഥിനി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി. അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്നതടക്കം യുവാവ് ഭീഷണിപ്പെടുത്തിയത് മൂലം പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പരാതി. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്.
  
Obituary | 'പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്നും കയ്യിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും യുവാവിന്റെ ഭീഷണി'; കാസർകോട്ട് വിഷം അകത്ത് ചെന്ന നിലയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു; രണ്ട് പേർ അറസ്റ്റിൽ; പരിചയത്തിലായത് സാമൂഹ്യ മാധ്യമത്തിലൂടെ!

അടുപ്പം മുതലെടുത്ത് നേരത്തെ പീഡനത്തിന് ഇരയാക്കിയ അന്‍വര്‍ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിട്ടുണ്ട്. ഫോണിലൂടെയും സ്കൂളില്‍ പോകുന്ന വഴിയും ഭീഷണി മുഴക്കിയതായും കൈയിലുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പിതാവിനെ കൊലപ്പെടുത്തുമെന്നും പറഞ്ഞതായും വിദ്യാർഥിനിയുടെ മൊഴിയിലുണ്ട്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, ആത്മഹത്യാ പ്രേരണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അൻവറിന് ഒത്താശ ചെയ്തുവെന്നാണ് സാഹിലിനെതിരെയുള്ള പരാതി. ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലോളം ആളുകളുടെ പേരുകൾ പെൺകുട്ടി പറഞ്ഞതായി പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords News, News-Malayalam-News, Kasargod, Kerala, Kerala-News, Class 10 student dies in Kasaragod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia