പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ലൈംഗികമായി പീഡിപ്പിച്ച അമ്മാവന്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
Jul 4, 2020, 15:29 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 04.07.2020) പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവന്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പട്ടികജാതി സമുദായത്തില്‍പ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസിലാണ് അടുത്ത ബന്ധുക്കളായ മൂന്നു പേര്‍ പിടിയിലായത്. കടയ്ക്കല്‍ വരയറയില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തിലാണ് പ്രതികള്‍ ഇപ്പോള്‍ അറസ്റ്റിലാകുന്നത്. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍, പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയില്ല. പിന്നീട് ബന്ധുക്കളിലൊരാള്‍ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പിടിയിലായവരില്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാരായ രണ്ടുപേര്‍ സിപിഎം അനുഭാവികളാണ്.

Keywords: Class 10 student commits suicide 'after molestation'; 3 arrested, Kollam, News, Arrested, Police, Molestation, Family, Complaint, Student, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.