SWISS-TOWER 24/07/2023

കണ്ണൂരില്‍ ഓടോറിക്ഷാ ഡ്രൈവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; ബാലാവകാശ കമിഷന്‍ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 02.03.2021) പാനൂര്‍ മുത്താറിപ്പീടികയില്‍ ഓടോറിക്ഷാ ഡ്രൈവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമിഷന്‍ കേസെടുത്തു. ചെയര്‍മാന്‍ കെ വി മനോജിന്റെ നിര്‍ദേശപ്രകാരമാണ് കമിഷന്‍ കേസെടുത്തത്. സംഭവത്തില്‍ പാനൂര്‍ പൊലീസും നേരത്തെ കേസെടുത്തിരുന്നു.
Aster mims 04/11/2022
സഹപാഠിയായ പെണ്‍കുട്ടിയുടെ കൂടെ നടന്നതിനാണ് മുത്താറിപ്പീടികയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ജിനീഷ് പത്താംക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സദാചാര ഗുണ്ടായിസം അരങ്ങേറിയത്. മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കണ്ണൂരില്‍ ഓടോറിക്ഷാ ഡ്രൈവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; ബാലാവകാശ കമിഷന്‍ കേസെടുത്തു
എന്നാല്‍ ജിനീഷ് തല്ലുന്നത് കണ്ടുനിന്ന ഓടോ സ്റ്റാന്‍ഡിലെ മറ്റ് തൊഴിലാളികളൊന്നും ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം തന്നെ പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ആളുമാറി മര്‍ദിച്ചെന്നായിരുന്നു ജിനീഷിന്റെ വിശദീകരണം. പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. പാനൂര്‍ പൊലീസും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

Keywords:  Class 10 boy beaten up for walking with classmate in Kannur; Child Rights Commission books case, Kannur, News, Case, Student, Attack, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia