നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടല്‍; ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവും നിലത്തു വീണു; ബോധരഹിതരായ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.06.2020) നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനിടെ ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവും നിലത്തു വീണു. ബോധരഹിതരായ ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ചെയര്‍പേഴ്സണ്‍ ഡബ്ലിയു ആര്‍ ഹീബ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധവുമായി എത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഘര്‍ഷം.

നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടല്‍; ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവും നിലത്തു വീണു; ബോധരഹിതരായ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാക്കേറ്റത്തിലും കയ്യാങ്കളിക്കുമിടയില്‍ ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവ് ലളിത ടീച്ചറും നിലത്തുവീണ് ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഗേറ്റിനു മുന്നില്‍ ചെയര്‍പേഴ്സന്റ കോലം കത്തിച്ച് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ പൊലീസ് എത്തി ഇവരെ നീക്കം ചെയ്യാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനും ഇടവരുത്തി.

Keywords:  Clashes at Neyyattinkara municipal council; chairperson, oppn leader hospitalised, Thiruvananthapuram, News, Politics, Congress, Clash, Protesters, Kerala, Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia