Clash | ബ്രണ്ണന്‍ കോളജില്‍ വീണ്ടും സംഘര്‍ഷം: കെ എസ് യു കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപലിനെ ഉപരോധിച്ചു
Jun 1, 2023, 21:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കെ എസ് യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ധര്‍മടം ബ്രണ്ണന്‍ കോളജില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചെന്ന സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ബ്രണ്ണന്‍ കോളജ് പ്രിന്‍സിപലിനെ ഉപരോധിച്ചു.
പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി എല്ലാ വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ച് കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതില്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ധര്‍മടം എസ് ഐ ഉള്‍പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപല്‍ കെ എസ് യു നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍, ഹരികൃഷ്ണന്‍ പാളാട്, നമിത കെ, ജിതിന്‍ ഒ ആര്‍, റിസ് വാന്‍ സി എച്, ആദര്‍ശ് കൊതേരി, അനുരുദ്ധ് തലശ്ശേരി, നിഹാല്‍, സൂര്യതേജ്, അമല്‍ സാജ്, സ്നേഹ കുന്നോത്ത് പറമ്പ് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
കാംപസുകളില്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് യു നേതൃത്വം നല്‍കുമെന്നും സിപിഎം കേന്ദ്രങ്ങളിലെ കോളജുകളിലും സ്‌കൂളുകളിലും സ്ഥാപിക്കുന്ന കൊടിമരങ്ങളും പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്ന എസ് എഫ് ഐ ഗുണ്ടായിസത്തെ ചെറുത്ത് തോല്‍പിക്കുമെന്നും കഴിഞ്ഞ ദിവസം കണ്ണൂര്‍ ചേലോറയില്‍ കെ എസ് യു നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.
Keywords: Clashes again at Brennan College: Principal besieged to protest against KSU flagpole destruction, Kannur, News, Clash, Politics, Attack, KSU, Police, Students, Kerala.
പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി എല്ലാ വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ച് കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതില്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ധര്‍മടം എസ് ഐ ഉള്‍പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപല്‍ കെ എസ് യു നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍, ഹരികൃഷ്ണന്‍ പാളാട്, നമിത കെ, ജിതിന്‍ ഒ ആര്‍, റിസ് വാന്‍ സി എച്, ആദര്‍ശ് കൊതേരി, അനുരുദ്ധ് തലശ്ശേരി, നിഹാല്‍, സൂര്യതേജ്, അമല്‍ സാജ്, സ്നേഹ കുന്നോത്ത് പറമ്പ് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
Keywords: Clashes again at Brennan College: Principal besieged to protest against KSU flagpole destruction, Kannur, News, Clash, Politics, Attack, KSU, Police, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.