Protest | എബിവിപി പ്രവര്‍ത്തകയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്ലാസ് മുറിയിലിട്ട് പൂട്ടിയിട്ടു; കണ്ണൂര്‍ പോളിയിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ചില്‍ പൊലീസുമായി സംഘര്‍ഷം; റോഡില്‍ കുത്തിയിരുന്ന് ഉപരോധം

 


കണ്ണൂര്‍: (KVARTHA) തോട്ടയിലെ ഗവ. പോളിടെക്നികില്‍ എബിവിപി പ്രവര്‍ത്തകയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടെന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി പോളിടെക്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ചില്‍ പൊലീസുമായി ഉന്തുംതളളും. പോളിടെക്നിക് കവാടത്തില്‍ പൊലീസ് മാര്‍ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
        
Protest | എബിവിപി പ്രവര്‍ത്തകയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്ലാസ് മുറിയിലിട്ട് പൂട്ടിയിട്ടു; കണ്ണൂര്‍ പോളിയിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ചില്‍ പൊലീസുമായി സംഘര്‍ഷം; റോഡില്‍ കുത്തിയിരുന്ന് ഉപരോധം

പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കാനുളള ശ്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ ദേശീയപാതയ്ക്കു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒടുവില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തമാക്കിയതിനു ശേഷമാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ എസ് എഫ് ഐ ഏകാധിപത്യം അവസാനിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രടറി അഭിനവ് തൂണേരി മുന്നിയിപ്പു നല്‍കി.

എസ് എഫ് ഐ യുടെ ഏകാധിപത്യ ഫാസിസ നിലപാടുകളുടെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജ് എന്നും അദ്ദേഹം ആരോപിച്ചു. എത്രയോ വര്‍ഷങ്ങളായി മറ്റൊരു വിദ്യാര്‍ഥി സംഘടനയെയും പ്രവര്‍ത്തിക്കുവാനോ കടന്നുവരുവാനോ അനുവദിക്കാതെ ഈ കാംപസില്‍ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളേയും കശാപ്പു ചെയ്യുകയാണ്. മറ്റു വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം ചെയ്യുന്നവരെ മാരകമായി ആക്രമിച്ചും അവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കിയും അവരെ തകര്‍ക്കുന്ന സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്.

ഈ കോളജിലേ അധ്യാപകരും ഇവിടെയുള്ള പൊലീസും ഈ ആക്രമിക്കൂട്ടത്തെ സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചു വന്നിട്ടുള്ളത്. സ്ത്രീ സമത്വത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും വാ തോരാതെ സംസാരിക്കുകയും ചെയ്യുന്നവരാണ് മാനുഷിക പരിഗണന പോലും നല്‍കാതെ ഒരു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഒന്നര മണിക്കൂറോളം ഇരുട്ട് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി റാഗിങിന് ഇരയാക്കിയത്.

എന്നാല്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്ന നിലപാടാണ് ഇവിടെയുള്ള കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കി ഈ കാംപസിലെ പ്രവര്‍ത്തന സ്വാതന്ത്ര്യം പുനസ്ഥാപിക്കാന്‍ എബിവിപി മുന്നില്‍ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും കോളജില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി സംസ്ഥാന ജോയിന്റ് സെക്രടറി അഭിനവ് തൂണേരി എബിവിപി ജില്ലാ സെക്രടറി അശ്വിന്‍ ജനഗര്‍ സമിതി അംഗങ്ങളായ ഹിരണ്‍, ഹൃതിക് തുടങ്ങി ആറോളം പ്രവര്‍ത്തകരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

Keywords: Clash with police during protest march by ABVP activists to Kannur Polytechnic, Kannur, News, Clash, Police, ABVP, CPM, Protest, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia