യുവമോര്‍ച്ച കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 13.07.2020) യുവമോര്‍ച്ച കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച സമരക്കാര്‍ക്കെതിരെ വരുണ്‍ ജലപീരങ്കി പ്രയോഗിച്ചു.

പിണറായി സര്‍ക്കാരിനെതിരെ പ്രകോപനപരമായ പ്രവര്‍ത്തകര്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

യുവമോര്‍ച്ച കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

സ്വര്‍ണക്കടത്ത് കേസ് ദേശീയാന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരന്റെയും പ്രത്യേക പങ്ക് അന്വേഷിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

യുവമോര്‍ച്ച കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് സംസാരിച്ചു.

യുവമോര്‍ച്ച കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

യുവമോര്‍ച്ച കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജ് പൊയിലൂര്‍, അരുണ്‍ എ ഭരത്, സെക്രട്ടറി രിതിന്‍ തലശ്ശേരി, ജില്ലാ ട്രഷറര്‍ നന്ദകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ വിജേഷ്, സ്മിന്‍തേഷ്, പ്രതീഷ്, ശ്രീനാഥ്, ഷിജു, വിപിന്‍, വൈശാഖ്, എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Keywords:  Clash in Yuva Morcha Kannur Collectorate  March: Police used water cannon, Kannur, News, Clash, Police, BJP, Inauguration, Smuggling, Case, Chief Minister, Pinarayi vijayan, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia