SFI മാര്‍ച്ചിനു നേരെ ഗ്രനേഡ് പ്രയോഗവും ലാത്തിചാര്‍ജ്ജും; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Jun 18, 2012, 15:30 IST
ADVERTISEMENT

അനീഷ് രാജ് വധക്കേസില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധസമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസില്‍ നിന്ന് പോലീസിനുനേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വിദ്യാര്‍ത്ഥികളെ പോലീസ് കൂട്ടമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുതിയ വിവാദത്തിന് ഇടയാക്കി.
ഇതിനിടെ അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് കാഞ്ഞങ്ങാട് ബൈപാസ് ഉപരോധിച്ചു. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ ഇ.പി ജയരാജന്‍ പോലീസ് സമരം നടത്തുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുകയാണെന്നാരോപിച്ച് ഗ്രനേഡുമായാണ് സഭയിലെത്തിയത്. എന്നാല്‍ ജയരാജന്റെ ആരോപണം തെറ്റാണെന്നും അറസ്റ്റിലാകുന്ന വിദ്യാര്‍ത്ഥികളോട് പോലീസ് വാല്‍സല്യപൂര്‍വ്വമാണ് പെരുമാറുന്നതെന്നുമായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂറിന്റെ പ്രതികരണം. ഇതിനിടയിലാണ് ഇന്ന് നടന്ന എസ്.എഫ്.ഐ മാര്‍ച്ച് സംഘര്‍ഷഭരിതമായത്.
Keywords: Thiruvananthapuram, SFI, March, Clash, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.