കോഴിക്കോട് സിപിഎം ഹര്‍ത്താലില്‍ വ്യാപക അക്രമം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട് സിപിഎം ഹര്‍ത്താലില്‍ വ്യാപക അക്രമം
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ ഇന്നലെ അറസ്റ്റിലായ പി മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജിനുസമീപത്ത് ഒരു കാറിനുനേരെ ആക്രമണമുണ്ടായി.

ഇതില്‍ 3 പേര്‍ക്ക് പരിക്കേറ്റു. അരീക്കോട് കെ.എസ്.ആര്‍.ടി.സി ബസിനുനേരെ ആക്രമണമുണ്ടായി. രാമനാട്ടുകരയില്‍ വഴിതടഞ്ഞ സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പലയിടങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.

 കോഴിക്കോട് നഗരത്തില്‍ കോണഗ്രസ് കൊടികളും ബാനറുകളും ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ചു. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും കനത്ത പോലീസ് കനത്ത സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്. മോഹനന്റെ അറസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന്‌ പാര്‍ട്ടി നേതൃത്വം ആരോപിച്ചു.


Keywords:  Kozhikode, Kerala, Harthal, CPM, Clash
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia