Complaint | 'കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ വീണ്ടും ചേരിപ്പോര് മുറുകുന്നു'; ശോഭ സുരേന്ദ്രനെതിരെ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ച് ഔദ്യോഗിക പക്ഷം
Jul 23, 2023, 15:17 IST
കോഴിക്കോട്: (www.kvartha.com) കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ വീണ്ടും ചേരിപ്പോര് മുറുകുന്നതായുള്ള റിപോര്‍ടുകള്‍ പുറത്ത്. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചതായുള്ള റിപോര്‍ടുകളാണ് പുറത്തുവന്നത്. അതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പെടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് എതിര്‍പക്ഷത്തിന്റെയും നീക്കം.
നേതാക്കളെയും പാര്‍ടിയെയും ശോഭ അവഹേളിക്കുന്നുവെന്ന് ആരോപിച്ചാണ് ഔദ്യോഗിക പക്ഷം പരാതി നല്‍കിയത്. വി മുരളീധരനും കെ സുരേന്ദ്രനും എതിരെ ശോഭ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പരാതി. ശോഭയെ അനുനയിപ്പിക്കാന്‍ സംഘടനാ ജെനറല്‍ സെക്രടറി കെ സുഭാഷ്, കേരളത്തിന്റെ ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കര്‍ അടക്കമുള്ള നേതാക്കള്‍ ചര്‍ച നടത്തുന്നതിനിടെയാണ് ശോഭയ്‌ക്കെതിരെ ദേശീയ നേതൃത്വത്തിനു മുന്നില്‍ പരാതി എത്തുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും ഇടഞ്ഞുനില്‍ക്കുന്നത് പാര്‍ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അനുനയ നീക്കം.
ഏതാനും നാളുകളായി സംസ്ഥാന നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ് ശോഭ. ഇതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജെനറല്‍ സെക്രടറി കെ സുഭാഷ്, ശോഭ സുരേന്ദ്രനെ നേരിട്ടു കണ്ട് ചര്‍ച നടത്തുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. കോര്‍ കമിറ്റിയില്‍ ഉള്‍പെടുത്തണമെന്നും ഏതെങ്കിലും ജില്ലയുടെ ചുമതല നല്‍കണമെന്നുമാണ് ശോഭ മുന്നോട്ടുവച്ച ആവശ്യമെന്നാണ് സൂചന.
അതേസമയം, യുവമോര്‍ച മുന്‍ ജില്ലാ നേതാവിന്റെ കുടുംബസഹായ ഫന്‍ഡിനായി സമാന്തര പിരിവ് നടത്തിയതില്‍ കോഴിക്കോട് ബിജെപിയിലും പോര് രൂക്ഷമാണെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കൂടെയുള്ള ജില്ലയിലെ ചില നേതാക്കള്‍ സൗഹൃദ കൂട്ടായ്മയെന്ന പേരില്‍ സമാന്തര ഫന്‍ഡ് പിരിവ് നടത്തിയെന്നാണ് ജില്ലാ നേതാക്കളുടെ ആരോപണം. ഈ പിരിവിന്റെ ഭാഗമായി കൊടകര കുഴല്‍പ്പണക്കേസിലെ എകെ ധര്‍മരാജനില്‍നിന്ന് സംഭാവന വാങ്ങിയതും വിവാദമായിരുന്നു.
ധര്‍മരാജനുമായി ബിജെപിക്ക് എന്താണു ബന്ധമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ധര്‍മരാജനുമായി സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അകൗണ്ട് വിവരങ്ങളും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് എതിര്‍പക്ഷത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസും ഫന്‍ഡ് പിരിച്ച സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞിരുന്നു.
നേതാക്കളെയും പാര്‍ടിയെയും ശോഭ അവഹേളിക്കുന്നുവെന്ന് ആരോപിച്ചാണ് ഔദ്യോഗിക പക്ഷം പരാതി നല്‍കിയത്. വി മുരളീധരനും കെ സുരേന്ദ്രനും എതിരെ ശോഭ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പരാതി. ശോഭയെ അനുനയിപ്പിക്കാന്‍ സംഘടനാ ജെനറല്‍ സെക്രടറി കെ സുഭാഷ്, കേരളത്തിന്റെ ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കര്‍ അടക്കമുള്ള നേതാക്കള്‍ ചര്‍ച നടത്തുന്നതിനിടെയാണ് ശോഭയ്‌ക്കെതിരെ ദേശീയ നേതൃത്വത്തിനു മുന്നില്‍ പരാതി എത്തുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും ഇടഞ്ഞുനില്‍ക്കുന്നത് പാര്‍ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അനുനയ നീക്കം.
ഏതാനും നാളുകളായി സംസ്ഥാന നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ് ശോഭ. ഇതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജെനറല്‍ സെക്രടറി കെ സുഭാഷ്, ശോഭ സുരേന്ദ്രനെ നേരിട്ടു കണ്ട് ചര്‍ച നടത്തുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. കോര്‍ കമിറ്റിയില്‍ ഉള്‍പെടുത്തണമെന്നും ഏതെങ്കിലും ജില്ലയുടെ ചുമതല നല്‍കണമെന്നുമാണ് ശോഭ മുന്നോട്ടുവച്ച ആവശ്യമെന്നാണ് സൂചന.
അതേസമയം, യുവമോര്‍ച മുന്‍ ജില്ലാ നേതാവിന്റെ കുടുംബസഹായ ഫന്‍ഡിനായി സമാന്തര പിരിവ് നടത്തിയതില്‍ കോഴിക്കോട് ബിജെപിയിലും പോര് രൂക്ഷമാണെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കൂടെയുള്ള ജില്ലയിലെ ചില നേതാക്കള്‍ സൗഹൃദ കൂട്ടായ്മയെന്ന പേരില്‍ സമാന്തര ഫന്‍ഡ് പിരിവ് നടത്തിയെന്നാണ് ജില്ലാ നേതാക്കളുടെ ആരോപണം. ഈ പിരിവിന്റെ ഭാഗമായി കൊടകര കുഴല്‍പ്പണക്കേസിലെ എകെ ധര്‍മരാജനില്‍നിന്ന് സംഭാവന വാങ്ങിയതും വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസും ഫന്‍ഡ് പിരിച്ച സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞിരുന്നു.
Keywords: Clash in BJP: Complaint Against Shobha Surendran to National Leadership, Kozhikode, News, Politics, BJP, Shobha Surendran, K Surendran, Complaint, Lok Sabha Election, Clash, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.