Clash | ആലപ്പുഴയില്‍ വള്ളം കളിക്കിടെ സംഘര്‍ഷം; പള്ളാത്തുരുത്തി ബോട് ക്ലബിന് നേരെ ആക്രമണം നടത്തിയതായി പരാതി; 9 പേര്‍ക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) കരുവാറ്റയില്‍ വള്ളം കളിക്കിടെ സംഘര്‍ഷം. പള്ളാത്തുരുത്തി ബോട് ക്ലബിന് നേരെ ആക്രമണം നടത്തിയതായി പരാതി. സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തുഴച്ചിലുകാരായിട്ടുള്ള ലാല്‍, രതീഷ്, അഖില്‍, ഗഗന്‍, പ്രശാന്ത് എന്നിവരടക്കം ഒമ്പതുപേരെ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിപ്പാട് പൊലീസ് പറയുന്നത്: പ്രദേശത്തെ ക്വടേഷന്‍ ടീമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച (28.10.2023) വൈകിട്ട് ചാംപ്യന്‍സ് ബോട് ലീഗിന്റെ ഏഴാമത്തെ മത്സരം കരുവാറ്റയില്‍ നടന്നത്. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

വള്ളം കളിയുമായി ബന്ധപ്പെട്ട് വാതുവയ്പ് നടന്നിരുന്നു. പള്ളാത്തുരുത്തി ബോട് ക്ലബ് പരാജയപ്പെടുകയും യുബിസി കൈനകരി വജയിക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. പിന്നീട് മത്സരത്തിന് ശേഷം എസ്എന്‍ കടവിലുള്ള പള്ളാത്തുരുത്തി ബോട് ക്ലബിന്റെ കാംപിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.

പരിശീലകന്‍ മനോജ് പൗത്രന്റെ വാഹനം അടിച്ചുതകര്‍ക്കുകയും കാംപിലെ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. നിലവില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Clash | ആലപ്പുഴയില്‍ വള്ളം കളിക്കിടെ സംഘര്‍ഷം; പള്ളാത്തുരുത്തി ബോട് ക്ലബിന് നേരെ ആക്രമണം നടത്തിയതായി പരാതി; 9 പേര്‍ക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം



Keywords: News, Kerala, Kerala-News, Alappuzha-News, Haripad, Malayalam-News, Clash, Boat Race, Alappuzha News, Attack, Pallathuruthy Boat Club, Clash during boat race in Alappuzha; Attack on Pallathuruthy Boat Club.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia