Clash | 'കോടതി വളപ്പില്‍ യുവതിയും ഭര്‍തൃസഹോദരിയും തമ്മില്‍ ഏറ്റുമുട്ടല്‍; തര്‍ക്കം മറ്റുള്ളവര്‍ ഏറ്റെടുത്തതോടെ കോടതിവളപ്പില്‍ നടന്നത് കൂട്ടത്തല്ല്'
Sep 23, 2023, 19:00 IST
ചേര്‍ത്തല: (www.kvartha.com) കോടതി വളപ്പില്‍ നടന്നത് നാടകീയ രംഗങ്ങള്‍. യുവതിയും ഭര്‍തൃസഹോദരിയും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തര്‍ക്കം മറ്റുള്ളവര്‍ ഏറ്റെടുത്തതോടെ കോടതിവളപ്പില്‍ നടന്നത് കൂട്ടത്തല്ല്. വയലാര്‍ സ്വദേശിനിയായ യുവതിയും പട്ടണക്കാട്ട് സ്വദേശിയായ ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് അടിപിടിയുണ്ടായത്. ഇവരുടെ കുട്ടികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചേര്‍ത്തല കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭര്‍തൃസഹോദരിയും തമ്മിലാണ് ആദ്യം അടിപിടിയുണ്ടായത്. തുടര്‍ന്ന് കൂട്ടത്തല്ലായി. സംഘട്ടനത്തിനിടെ ഭാര്യയെ ചവിട്ടുകയും അടിച്ചു പരുക്കേല്പിക്കുകയും ചെയ്തതിന് യുവതിയുടെ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരവും ചേര്‍ത്തല പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹമോചനക്കേസ് നടക്കുന്നതിനിടെ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും ചേര്‍ത്തല കോടതിയിലെത്തിയത്. തമ്മിലടിച്ച രണ്ടു സ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. നിലത്തുവീണിട്ടും അടി തുടര്‍ന്നു. യുവതികളെ ബന്ധുക്കള്‍ ഉള്പെടെയുള്ളവര് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറിയില്ല.
വനിതാ പൊലീസ് സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വിഷയത്തില്‍ ഇടപെടാന്‍ ആദ്യം മടിച്ചു. പിന്നീട് ഇവര്‍ തന്നെ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ദമ്പതികള്‍ക്ക് ഏഴും നാലും വയസ്സുള്ള കുട്ടികളുണ്ട്. മുന്‍പ് ആലപ്പുഴ കോടതിയില്‍ വച്ചുണ്ടായ അടിപിടിയില്‍ അഭിഭാഷകനു നേരെയും കയ്യേറ്റ ശ്രമമുണ്ടായതായി പറയുന്നു.

Keywords: Clash between women in court premises, Alappuzha, News, Clash, Police, Court, Divorce, Children, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.