Clash | 'പട്ടാമ്പിയില്‍ ബസ് സ്റ്റോപില്‍ പ്ലസ് ടു വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്'; പിന്നീട് സംഭവിച്ചത്
Aug 30, 2022, 14:08 IST
പാലക്കാട്: (www.kvartha.com) പട്ടാമ്പിയില്‍ ബസ് സ്റ്റോപില്‍ പ്ലസ് ടു വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്. തെരുവില്‍ തമ്മില്‍ തല്ലുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ട് ഞെട്ടിത്തരിച്ച് പ്രദേശവാസികള്‍.
പട്ടാമ്പിയിലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുമാണ് കഴിഞ്ഞദിവസം തമ്മിലടിച്ചത്. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപിലായിരുന്നു പട്ടാപ്പകല്‍ വിദ്യാര്‍ഥികളുടെ അടിപിടി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒരുവര്‍ഷം മുമ്പുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ചയായിരുന്നു കഴിഞ്ഞദിവസത്തെ കൂട്ടത്തല്ല്. പ്ലസ്ടു വിദ്യാര്‍ഥികളും സ്‌കൂളില്‍നിന്ന് ഈ വര്‍ഷം പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും നേരത്തെയുള്ള പ്രശ്നങ്ങളുടെ പേരിലാണ് ഏറ്റുമുട്ടല്‍.
സംഭവം കണ്ട് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എത്തിയതിനാല്‍ സംഘര്‍ഷം അധികനേരം നീണ്ടുനിന്നില്ല. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ പൊലീസ് പിടിച്ചുവെച്ചു രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷം വിട്ടയച്ചു.
അടുത്തിടെയായി വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
Keywords: Clash between school students in Pattambi, Palakkad, News, Students, Police, Clash, Parents, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.