Clash | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ പൊരിഞ്ഞതല്ല്: 2 പേരെ ജയില്‍ മാറ്റി
Sep 4, 2022, 10:27 IST
കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ലും സംഘര്‍ഷവും. സംഭവത്തെ തുടര്‍ന്ന് രണ്ട് തടവുകാരെ മറ്റു ജയിലുകളിലേക്ക് അടിയന്തിരമായി മാറ്റി. കഴിഞ്ഞദിവസമായിരുന്നു സംഭവം.
കോട്ടയം സ്വദേശികളായ ജയേഷ്, അബിന്‍, സുജേഷ് എന്നിവരടങ്ങിയ സംഘവും എറണാകുളം സ്വദേശി ശ്രീജിത്ത് ബിലാല്‍, കണ്ണൂര്‍ സ്വദേശി അതുല്‍ ജോണ്‍ റൊസാരിയോ എന്നിവരുടെ സംഘവുമാണ് ജയിലിനുള്ളില്‍ ഏറ്റുമുട്ടിയത്.
ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോകിലാണ് കാപ്പാ തടവുകാരായ ഇവരെ പാര്‍പിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.
തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്പെഷ്യല്‍ സബ് ജയിലിലേക്കും മാറ്റുകയായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Clash between Kappa prisoners in Kannur Central Jail: 2 prisoners transferred, Kannur, News, Clash, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.