കൊടകര കുഴല്‍പണക്കേസിനെ ചൊല്ലി തര്‍ക്കം; ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു
May 30, 2021, 17:53 IST
തൃശൂര്‍: (www.kvartha.com 30.05.2021) കൊടകര കുഴല്‍പണക്കേസിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. വാടാനപ്പിളളി തൃത്തല്ലൂരിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കൊടകര കുഴല്‍പണക്കേസിനെ ചൊല്ലിയുളള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു.
കൊടകര കുഴല്‍ പണക്കേസ് സംബന്ധിച്ച് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ഇതാണ് ഇപ്പോള്‍ പരസ്യസംഘര്‍ഷത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ വ്യക്തിവൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്നും കൊടകര കുഴല്‍ പണക്കേസുമായി സംഭവത്തിന് ബന്ധമില്ലെന്നുമാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം.
Keywords: Clash Between BJP Workers in Thrissur; one injured, Thrissur, News, Politics, Attack, Injured, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.