പൊലിസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം: സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ കൈയ്യൊടിഞ്ഞു

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 22.06.2020) കണ്ണപുരം പൊലിസ് സ്റ്റേഷനു മുന്‍പില്‍ പൊലിസുകാരും ബി.ജെ.പി പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

കണ്ണപുരം പൊലിസ് സ്റ്റേഷനു മുന്‍പില്‍ പന്തല്‍ കെട്ടി സമരം ചെയ്യാനുള്ള ബി.ജെപി പ്രവര്‍ത്തകരുടെ നീക്കം തടയുന്നതിനിടെയിലാണ് സംഘര്‍ഷമുണ്ടായത് പൊലിസുമായുള്ള ഉന്തും തള്ളലിലും പൊലീസുകാരും ബി.ജെ.പി പ്രവര്‍ത്തകരുമടക്കമുള്ളവര്‍ക്ക് പരുക്കേറ്റു തിങ്കളാഴ്ച്ച രാവിലെ കണ്ണപുരം പൊലിസ് സ്റ്റേഷന്‍ പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമരക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശിവന്‍ ചോടോത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈയ്യെലിന് പൊട്ടലേറ്റിട്ടുണ്ട്.
പൊലിസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം: സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ കൈയ്യൊടിഞ്ഞു

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഘം തങ്ങള്‍ നടത്തുന്ന പ്രക്ഷോദത്തിന്റെ ഭാഗമായി. പൊലീസ് സ്റ്റേഷന്റെ കവാടത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പന്തല്‍ കെട്ടാനുള്ള ശ്രമം പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി സംഘം ചേര്‍ന്നതിന് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഓഫീസറെ അക്രമിക്കുകയും ചെയ്ത നാല് പേരെ അറസ്റ്റു ചെയ്തു -ബി.ജെ.പി പ്രവര്‍ത്തകരായകണ്ണപുരം കീഴറയിലെ മണിയമ്പാറ ബാലകൃഷ്ണന്‍ (62), മൊട്ടമ്മലിലെ സുമേഷ് ചേണിച്ചേരി (35) മാട്ടൂല്‍ മൊത്തങ്ങ ഹൗസിലെ ബി ഹരിദാസന്‍ (27) ചെറുകുന്ന് അമ്പലപ്പുറത്തെ ബി നന്ദകുമാര്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഘര്‍ഷത്തില്‍ ഏതാനും പൊലിസുകാര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു.എന്നാല്‍ ഇവരുടെ പരുക്ക് സാരമുള്ളതല്ല. എന്നാല്‍ സമാധാനപരമായി ധര്‍ണ നടത്താനെത്തിയവരെ പൊലിസ് അകാരണമായി. കൈയേറ്റം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്തുവെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.



Keywords:  Kannur, Kerala, News, BJP, Police, Clash, Police Station, Clash betwee BJP and Police in Kannapuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia