Clash | എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ സംഘര്‍ഷം; 7 പേര്‍ക്ക് പരുക്കേറ്റു

 


കോഴിക്കോട്: (KVARTHA) എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. എന്‍ടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി ഉമർ, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, എം കെ ജസ് ല എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Clash | എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ സംഘര്‍ഷം; 7 പേര്‍ക്ക് പരുക്കേറ്റു

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇത് ചര്‍ച ചെയ്യുന്നതിനിടെ ഉണ്ടായ വാക് തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍ടിയു ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ ഷാജിയും മറ്റ് അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു എന്നാണ് വിവരം.

പിന്നാലെ ഇരുവിഭാഗവും ഏറ്റുമുട്ടി. ഷാജി ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു. പരുക്കേറ്റവര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords:  Clash At Eravannur AUP School, Kozhikode, News, Clash, Attack, Injured, Complaint, Teachers, Treatment, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia