Clash | കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംഘര്‍ഷം; വനിതാ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയറി മര്‍ദിച്ചുവെന്ന് ആരോപിച്ച് കെ എസ് യു പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പള്ളിക്കുന്ന് വനിതാ കോളജില്‍ സംഘര്‍ഷം. കെ എസ് യു വനിതാ പ്രവര്‍ത്തകരെ പുറത്ത് നിന്നുള്ള എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി.
     
Clash | കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംഘര്‍ഷം; വനിതാ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയറി മര്‍ദിച്ചുവെന്ന് ആരോപിച്ച് കെ എസ് യു പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ ഉള്‍പെടെയുളള കെ എസ് യു പ്രവര്‍ത്തകര്‍ കോളജിന് മുന്‍വശത്തുളള ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചു മാറ്റി. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുന്നാണ് ഉപരോധിച്ചത്. തുടര്‍ന്ന് ഇവരെ ബലംപ്രയോഗിച്ചു മാറ്റാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതളളുമുണ്ടായി. തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാതെ പിന്തിരിഞ്ഞു പോകില്ലെന്നായിരുന്നു പ്രവര്‍ത്തകര്‍ പറഞ്ഞത്. തുടര്‍ന്ന് ഡിസിസി ഓഫീസില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ശമ്മാസ്, ജില്ലാ പ്രസിഡന്റ് കെപി അതുല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
         
Clash | കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംഘര്‍ഷം; വനിതാ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയറി മര്‍ദിച്ചുവെന്ന് ആരോപിച്ച് കെ എസ് യു പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജില്‍ കെ എസ് യു ചെയര്‍പേഴ്സന്‍ ചരിത്രവിജയം നേടിയതിന്റെ അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷന്‍ കെപി അതുല്‍ ആരോപിച്ചു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് എന്നിവരും വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

Keywords:  Clash, Kannur University Election Results, Attack, Police Station, Politics, Kerala News, Clash after announcement of Kannur University election results.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia