നില്‍പുസമരനായിക സി.കെ. ജാനുവിനു തിരിച്ചടി

 


ADVERTISEMENT

കല്‍പറ്റ: (www.kvartha.com 20.05.2016) നില്‍പുസമരനായിക സി.കെ. ജാനുവിനു തിരിച്ചടി. ജനാധിപത്യ രാഷ്ട്രീയസഭ (ജെ.ആര്‍.എസ്) രൂപീകരിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബത്തേരിയില്‍ മത്സരിച്ച ജാനുവിനു പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

മുത്തങ്ങ ഭൂസമരത്തിലൂടെ ജാനുവിനു ലഭിച്ച പ്രശസ്തിയും വോട്ടായില്ല. 27,920 വോട്ട് നേടി മൂന്നാമതെത്തിയ ജാനുവിനു ബത്തേരിയില്‍ എതിരാളികള്‍ക്കു കാര്യമായ ഭീഷണിയുയര്‍ത്താനായില്ല. 2011ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി പള്ളിയറ രാമന്‍ 8829 വോട്ട് നേടിയ സ്ഥാനത്ത്, ജാനു ബി.ജെ.പിയുടെയും ബി.ഡി.ജെ.സിന്റെയും സഹായത്തോടെ 27,920 വോട്ടാണു നേടിയത്.

നില്‍പുസമരനായിക സി.കെ. ജാനുവിനു തിരിച്ചടി
എസ്.എന്‍.ഡി.പിക്കു വയനാട്ടില്‍ കൂടുതല്‍ സ്വാധീനമുള്ളതു ബത്തേരി മണ്ഡലത്തിലാണ്. ഇവിടെ എസ്.എന്‍.ഡി.പി യോഗത്തിന് 15,000 അംഗങ്ങളുണ്ടെന്നു നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ വോട്ടുകള്‍ മുഴുവനായി ജാനുവിനു ലഭിച്ചില്ല.

ജാനു ജയിക്കേണ്ടതിന്റെ അനിവാര്യത എന്ന വിഷയത്തില്‍ ചര്‍ച്ചകളും കൂട്ടായ്മകളും നടത്തി. അതൊന്നും വോട്ടര്‍മാര്‍ക്കു ദഹിച്ചില്ലെന്നു തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നു.

Keywords: Wayanad, Kerala, Assembly Election, BJP, NDA, Election-2016, Election, Kalpatta, CK Janu.   Setback , Tribal leader. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia