Controversy | സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

 


തിരുവനന്തപുരം : (www.kvartha.com) സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. സിസയുടെ ഹര്‍ജിയില്‍ ആണ് ഉത്തരവ്. കഴിഞ്ഞദിവസമാണ് സിസയെ സര്‍കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്. പകരം നിയമനം നല്‍കിയിരുന്നുമില്ല. സിസ തോമസിന് പകരം കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ എം എസ് രാജശ്രീയെ ആ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു സിസ ഹര്‍ജി നല്‍കിയത്.

Controversy | സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

സാങ്കേതിക വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവര്‍ണര്‍ കെടിയു വിസിയാക്കിയത്. നിലവില്‍ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ലെങ്കിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.

Keywords: Ciza Thomas should be appointed in Thiruvananthapuram itself, Thiruvananthapuram, News, Controversy, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia