Complaint | തെറിയഭിഷേകം; സിഐക്കെതിരെ സിവില്‍ പോലീസ് ഓഫീസര്‍ പരാതി നല്‍കി
തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട്ടിൽ ട്രാഫിക് കുരുക്കിൽ കുടുങ്ങിയതിന് സിഐയുടെ തെറിയഭിഷേകവും ശകാരവും നേരിട്ടതായി പരാതി. സിവില്‍ പോലീസ് ഓഫീസര്‍ അശോക്, സിഐ യഹിയക്കെതിരെയാണ് പരാതി നല്‍കിയത്. സിഐ യഹിയയും വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അശോകൻ ആറ്റിങ്ങൽ കോടതിയിൽ നിന്ന് തിരികെ വെഞ്ഞാറമൂട്ട് എത്തിയപ്പോഴാണ് ട്രാഫിക് കുരുക്കിൽ സിഐ യഹിയ കുടുങ്ങിയത്. ഇതിൽ ദേഷ്യം പൂണ്ട സിഐ, അശോകനെ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
ഈ സംഭവം സംബന്ധിച്ച് അശോക് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ജിഡിയിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് വെഞ്ഞാറമൂട് സിഐ യഹിയ ആറ്റിങ്ങൽ ഡി വൈ എസ് പിയെ വിവരം അറിയിച്ചു.
വെള്ളിയാഴ്ച ഡി വൈ എസ് പി ഓഫീസിൽ ഇരുവരെയും ഹാജരാകാൻ നിർദ്ദേശം നൽകി. എന്നാൽ ട്രാഫിക്കിൽ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറിവിളിച്ചതായി ചൂണ്ടിക്കാട്ടിയാണ് സിഐ യഹിയ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിത്.
സംഭവം സംബന്ധിച്ച് ഡി വൈ എസ് പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.